ആറു മാസം മുതല്‍ എട്ടു വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് ക്രിയാത്മകവും പ്രകൃതി കേന്ദ്രിതവും നൂതനത്വവുമുള്ള അന്തരീക്ഷത്തില്‍ എജ്യുടെയിന്‌മെന്റ് പ്രദാനം ചെയ്യുന്ന സവിശേഷമായ വണ്‍സ്‌റ്റോപ് ഡെസ്റ്റിഷേനാണ് ഓറഞ്ച് വീല്‍സ്. 

ദുബൈ: ഐഡിയക്രേറ്റ് എജ്യുടെയിന്‌മെന്റ് കമ്പനിയുടെ ഫ്‌ളാഗ്ഷിപ് ബ്രാന്റായ ഓറഞ്ച് വീല്‍സ് ദുബായ് സിലികണ്‍ ഒയാസിസില്‍ ഏറ്റവും പുതിയ എജ്യുടെയിന്‌മെന്റ് സെന്റര്‍ തുറന്നു. ഓറഞ്ച് വീല്‌സിന്റെ ദുബായിലെ രണ്ടാമത്തെയും യുഎഇയിലെ നാലാമത്തെയും ലൊക്കേഷനാണിത്. 

ആറു മാസം മുതല്‍ എട്ടു വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് ക്രിയാത്മകവും പ്രകൃതി കേന്ദ്രിതവും നൂതനത്വവുമുള്ള അന്തരീക്ഷത്തില്‍ എജ്യുടെയിന്‌മെന്റ് പ്രദാനം ചെയ്യുന്ന സവിശേഷമായ വണ്‍സ്‌റ്റോപ് ഡെസ്റ്റിഷേനാണ് ഓറഞ്ച് വീല്‍സ്. 
''ജിജ്ഞാസുക്കളായ കുരുന്നു മനസുകള്‍ക്ക് ആരോഗ്യകരമായ വിദ്യാഭ്യാസം നല്കാനുള്ള മറ്റൊരു ചുവടുവെപ്പാണിത്. 'കളിക്കുക, കണ്ടെത്തുക, സൃഷ്ടിക്കുക' എന്ന മുദ്രാവാക്യത്തിലൂടെ കുട്ടികള്‍ക്ക് സുരക്ഷിതവും വൃത്തിയുള്ളതും രസകരവുമായ വിദ്യാഭ്യാസ അന്തരീക്ഷം ഞങ്ങള്പ്രദാനം ചെയ്യുന്നു'' -ഐഡിക്രേറ്റ് എജ്യുടെയിന്‌മെന്റ് കമ്പനി സിഇഒ ഷിഫാ യൂസുഫലി പറഞ്ഞു. 

ഗെയിമുകള്‍, മ്യൂസിക്, ഡാന്‌സ്, ആര്‍ട്സ്, ക്രാഫ്റ്റ് എന്നീ പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികളുടെ മൊത്തത്തിലുള്ള വികസനം ലക്ഷ്യം വെച്ചുള്ള വിപ്‌ളാവാത്മകമായ സങ്കല്പമാണിതെന്നും അവര്‍ അഭിപ്രായപ്പെട്ടു. കുട്ടികള്‍ക്ക് അവരുടെ ക്രിയാത്മകവും രസകരവുമായ കഴിവുകള്കണ്ടെത്താന്‍ പ്രോത്സാഹനം നല്കുന്നതില്‍ തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരികരിച്ചിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അവര്‍ക്കിഷ്ടപ്പെട്ട സ്ഥലത്ത് അവിസ്മരണീയാനുഭവങ്ങള്‍ സൃഷ്ടിക്കാന്‍ ഓറഞ്ച് വീല്‍സ് പരിശ്രമിക്കുന്നു. ആശയപരമായ കലകളും കരകൗശലങ്ങളും, ആവേശമുണ്ടാക്കുന്ന സോഫ്റ്റ് പ്‌ളേ ഏരിയ, ഇന്ററാക്റ്റീവ് കുക്കിംഗ് സ്റ്റേഷനുകള്‍, ഔട്ട്‌ഡോര്‍വാട്ടര്‍പ്ലേ സ്‌പേസ് എന്നിവയില്‍ നിന്നും തികച്ചും സുരക്ഷിതമായ അന്തരീക്ഷത്തില്‍ വികസനം, മികവ്, വിനോദം എന്നിവ പ്രോത്സാഹിപ്പിക്കാനാണ് ഓറഞ്ച് വീല്‍സിന്‍റെ ഏതാനും ആക്റ്റിവിറ്റി പ്രോഗ്രാമുകള്‌രൂപകല്പന ചെയ്തിരിക്കുന്നത്. സെന്‌സറി പ്രവര്‍ത്തനങ്ങള്‍, കലകള്‍, കരകൗശല സ്റ്റേഷനുകള്‍, കളിസ്ഥലങ്ങള്‍ എന്നിവ പ്‌ളേ സെന്റര്‍ പ്രദാനം ചെയ്യുന്നു.

''ഞങ്ങളുടെ പ്രത്യേകമായ സ്വകാര്യ പാര്‍ട്ടി മുറിയില്‍ തീം പാര്‍ട്ടികള്‍ വാഗ്ദാനം ചെയ്യുന്നു. അതിഥികള്‍ക്ക് ആവശ്യാനുസൃതം തീമുകളും പാക്കേജുകളും തെരഞ്ഞെടുക്കാം. ക്രിയേറ്റീവ് തീമുകളും സൗകരപ്രദമായ പാക്കേജുകളും ഉപയോഗിച്ച് ജന്മദിന പാര്ട്ടികള്ആസൂത്രണം ചെയ്യുന്നതിലും ഹോസ്റ്റ് ചെയ്യുന്നതിലും ടീം പരിചയ സമ്പന്നരാണ്. കുട്ടികള്‍ക്ക് അവരുടെ ആത്മവിശ്വാസം കെട്ടിപ്പടുക്കാനും വ്യക്തിത്വം പ്രകടിപ്പിക്കാനും ഇത് മികച്ച ഇടമാണെന്നും അവര്‍ വ്യക്തമാക്കി. പ്രായം ചെന്നവരുമായി, വിശേഷിച്ചും മാതാപിതാക്കളുമായി സൗഹൃദപരവും അനൗപചാരികവുമായ ക്രമീകരണത്തില്കാണാനും ആശയ വിനിമയത്തിനും അനുവദിക്കുന്ന തീം പരിപാടികളും ഇതിന്റെ ഭാഗമാണ്. പ്രഭാതം മുതല്‍ പ്ലേഡേറ്റുകള്‍ വരെയുള്ള തീം പരിപാടികളും പ്‌ളേ സെന്റര്‍ സംഘടിപ്പിക്കുന്നു'' -ഷിഫ വിശദീകരിച്ചു.

കുട്ടികള്‍ക്ക് അവരുടെ കഴിവുകള്അവരുടേതായ രീതിയില്‍ പ്രകടിപ്പിക്കാനുള്ള ഇടം നല്കി, ലോകമെമ്പാടുമുള്ള പരിശീലകര്‌‍ നയിക്കുന്ന പ്രവര്‍ത്തനാധിഷ്ഠിത അന്തരീക്ഷത്തില്‍ കളിക്കാനും പഠിക്കാനും ഓറഞ്ച് വീല്‍സ് കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഷിഫ കൂട്ടിച്ചേര്‍ത്തു. 2015ല്‍ സ്ഥാപിതമായ ഐഡിയക്രേറ്റ് എജ്യുടെയിന്‌മെന്റ് കമ്പനി ഷിഫാ യൂസുഫലിയുടെ ആശയമാണ്. എജ്യുടെയിന്‌മെന്റ് ബ്രാന്‍ഡുകളായ ഓറഞ്ച് വീല്‌സ്, ഓറഞ്ച് ഹബ്, ഓറഞ്ച് സീഡ്‌സ് നഴ്‌സറി എന്നിവയിലൂടെ ഐഡിയക്രേറ്റ് യുഎഇയിലെ സജീവമായ സെന്‌സറി ലേണിംഗും അത്യാധുനിക ഇന്‌ഡോര്ഫാമിലി എന്റര്‌ടെയ്‌ന്‌മെന്റ് സെന്ററുകളും വഴി സമാനതകളില്ലാത്ത അനുഭവങ്ങള്‍ സമ്മാനിക്കുന്നു. മികവ് കൈവരിച്ചും ആഗോള വിദ്യാഭ്യാസ വിനോദ മേഖലയില്‍ പ്രാഗത്ഭ്യം നേടിയും ചെറുപ്രായത്തില്തന്നെയുള്ള വിദ്യാഭ്യാസത്തിന് ഇടം സൃഷ്ടിച്ചും മുന്നേറുകയെന്നതാണ് ഐഡിയക്രേറ്റിന്റെ വീക്ഷണം.