20 വിദേശികളെയാണ്  പിടികൂടിയതെന്ന് റോയല്‍ ഒമാന്‍ പൊലീസിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. രാജ്യത്തിന്റെ തൊഴില്‍, കുടിയേറ്റ നിയമങ്ങളുടെ ലംഘനമാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.

മസ്‌കറ്റ്: ഒമാനിലേക്ക് (Oman)സമുദ്രമാര്‍ഗം അനധികൃതമായി പ്രവേശിക്കാന്‍(intrude) ശ്രമിച്ച വിദേശികളുടെ സംഘത്തെ റോയല്‍ ഒമാന്‍ പൊലീസ് (Royal Oman Police)കോസ്റ്റല്‍ ഗാര്‍ഡ് പിടികൂടി. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ ഉള്‍പ്പെടുന്ന ഷിനാസ് വിലായത്തിലെ സമുദ്ര മേഖലയില്‍ നിന്നും ഇവര്‍ ഉപയോഗിച്ചിരുന്ന ബോട്ട് ഉള്‍പ്പെടെയാണ് കോസ്റ്റല്‍ ഗാര്‍ഡ് പിടികൂടിയത്.

20 വിദേശികളെയാണ് പിടികൂടിയതെന്ന് റോയല്‍ ഒമാന്‍ പൊലീസിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. രാജ്യത്തിന്റെ തൊഴില്‍, കുടിയേറ്റ നിയമങ്ങളുടെ ലംഘനമാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായും കോസ്റ്റല്‍ ഗാര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. 

Scroll to load tweet…

ഒമാനില്‍ ഇനി ഇന്ധന വില വര്‍ദ്ധിക്കില്ല; അധിക പണം സര്‍ക്കാര്‍ നല്‍കും, സ്വാഗതം ചെയ്‍ത് ജനങ്ങള്‍

അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു; നാല് പ്രവാസികള്‍ അറസ്റ്റില്‍

മസ്‌കറ്റ്: അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട(immoral acts) നാല് പ്രവാസികള്‍ ഒമാനില്‍(Oman) അറസ്റ്റില്‍. അറസ്റ്റിലായ നാലുപേരും ഏഷ്യന്‍ വംശജരാണ്. ഇതില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നുവെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ വാര്ത്തക്കുറിപ്പില്‍ പറയുന്നു. സാമൂഹിക മാധ്യമങ്ങള്‍ അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ക്കായി ഇവര്‍ ഉപയോഗിച്ചുവെന്നും റോയല്‍ ഒമാന്‍ പൊലീസ് കണ്ടെത്തി.

അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടതിനും പൊതുധാര്‍മികതയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ചുമാണ് അധികൃതരുടെ നടപടി. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡാണ് ഈ നാല് ഏഷ്യന്‍ വംശജരെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരായ നിയമ നടപടികള്‍ പുരോഗമിക്കുന്നതായി റോയല്‍ ഒമാന്‍ പൊലീസ് ട്വിറ്റര്‍ സന്ദേശത്തിലൂടെ അറിയിച്ചു.