രാജ്യത്തെ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച് കഴിയുന്ന തൊഴിലാളികളെ സ്ഥാപനങ്ങളോ വ്യക്തികളോ ജോലിക്ക് വെച്ചാൽ ഒരു ലക്ഷം റിയാൽ പിഴയും ആറു മാസം തടവുമാണ് ശിക്ഷ.

റിയാദ്: സൗദി അറേബ്യയിൽ താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കൈമാറ്റം ചെയ്യുന്നതിനോ തൊഴിലിൽ നിയമിക്കുകയോ അവർക്ക് അഭയം നൽകുകയോ ചെയ്യുന്നവർക്ക് ആവർത്തിച്ച് മുന്നറിയിപ്പ് നൽകി അധികൃതർ. നിയമലംഘനം നടത്തുന്നവർക്കുള്ള ശിക്ഷ കടുപ്പിച്ചതായി മന്ത്രലായം പ്രസ്‌താവനയിൽ വ്യക്തമാക്കി. 

രാജ്യത്തെ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച് കഴിയുന്ന തൊഴിലാളികളെ സ്ഥാപനങ്ങളോ വ്യക്തികളോ ജോലിക്ക് വെച്ചാൽ ഒരു ലക്ഷം റിയാൽ പിഴയും ആറു മാസം തടവുമാണ് ശിക്ഷ. പബ്ലിക് സെക്യൂരിറ്റി ബുധനാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇക്കാര്യം വിശദീകരിച്ചത്. താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്ന ഏതെങ്കിലും വ്യക്തികളെ കൊണ്ടുപോകുകയോ ജോലിക്കെടുക്കുകയോ ചെയ്യുകയോ അവരെ മറച്ചുവെക്കുകയോ അവർക്ക് അഭയം നൽകുകയോ എന്തെങ്കിലും സഹായം നൽകുകയോ ചെയ്താൽ പിഴ ഈടാക്കും.

വിദേശിയാണ് നിയമലംഘനം നടത്തിയതെങ്കിൽ നാടുകടത്തൽ കൂടി ശിക്ഷ നടപ്പാക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. നിയമലംഘനം ശ്രദ്ധയിൽപ്പെടുന്നവർ മക്ക, റിയാദ് മേഖലയിലുള്ളവർ 911 എന്ന നമ്പറിലും മറ്റു പ്രദേശങ്ങളിലുള്ളവർ 996, 999 എന്നീ നമ്പറുകളിലും വിളിച്ചറിയിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.

Read Also -  അവസരങ്ങളുടെ ചാകര, ഉയരെ പറക്കാം, ഉയര്‍ന്ന ശമ്പളം; വമ്പൻ റിക്രൂട്ട്മെന്‍റ്, ഒന്നും രണ്ടുമല്ല 2000 ഒഴിവുകൾ

അന്താരാഷ്ട്ര ഡിമാൻഡ് ഉയർന്നു, കയറ്റുമതി 119 രാജ്യങ്ങളിലേക്ക്; ഹിറ്റായി സൗദി ഈത്തപ്പഴം

റിയാദ്: സൗദി ഈത്തപ്പഴത്തിൻറെ അന്താരാഷ്ട്ര ഡിമാൻഡ് ഉയർന്നു. കയറ്റുമതി 119 രാജ്യങ്ങളിലേക്ക് വ്യാപിച്ചു. ഇൻറർനാഷനൽ ട്രേഡ് സെൻററിെൻറ ‘ട്രേഡ് മാപ്പ്’ അനുസരിച്ച് കഴിഞ്ഞവർഷം കയറ്റുമതി 14 ശതമാനമാണ് വർധിച്ചത്. കയറ്റുമതി മൂല്യം ആകെ 146.2 കോടി റിയാലായി ഉയർന്നു. 2022ൽ ഇത് 128 കോടി റിയാലായിരുന്നു. സൗദി ഈത്തപ്പഴം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ എണ്ണം 119 ആയി ഉയർന്നു. 2016ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ കയറ്റുമതി മൂല്യം 2023ൽ 152.5 ശതമാനമാണ് വർദ്ധിച്ചത്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ കയറ്റുമതിയുടെ ഏറ്റവും ഉയർന്ന വാർഷിക വളർച്ചാനിരക്ക് 14 ശതമാനമായി. ഈ നേട്ടത്തിന് യു.എൻ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ സൗദി അറേബ്യയെ അഭിനന്ദിച്ചു. എണ്ണയിതര കയറ്റുമതി വർധിപ്പിക്കുന്നതിലും ഈന്തപ്പനതോട്ടങ്ങളുടെ പരിപാലനം മെച്ചപ്പെടുത്തുന്നതിലും രാജ്യം കൈവരിച്ച നേട്ടത്തിനെറ ഫലമാണിതെന്ന് നാഷനൽ സെൻറർ ഫോർ പാംസ് ആൻഡ് ഡേറ്റ്സ് പ്രസ്താവനയിൽ പറഞ്ഞു. ഈന്തപ്പന കൃഷിയിലും വിപണനത്തിലും കയറ്റുമതിയിലും പ്രവർത്തിക്കുന്ന മുഴുവനാളുകളെയും സെൻറർ ചീഫ് എക്സിക്യൂട്ടീവ് ഡോ. മുഹമ്മദ് അൽനുവൈറൻ അഭിനന്ദിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...