പ്രതികള്‍ക്കെല്ലാം കൂടി ആകെ 20 കോടി റിയാല്‍ പിഴ ചുമത്തി. നിയമവിരുദ്ധ മാര്‍ഗത്തില്‍ വിദേശത്തേക്ക് അയച്ച തുകയ്ക്ക് തുല്യമായ തുകയായ 429 കോടി റിയാല്‍ പ്രതികളില്‍ നിന്ന് കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
റിയാദ്: സൗദി അറേബ്യയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കുറ്റക്കാരായ സൗദി പൗരനെയും അഞ്ച് അറബ് വംശജരായ വിദേശികളെയും കോടതി ശിക്ഷിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. സൗദി പൗരന് 10 വര്‍ഷം തടവുശിക്ഷയാണ് വിധിച്ചത്. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം വിദേശയാത്ര നടത്തുന്നതില്‍ നിന്ന് സൗദി പൗരന് തത്തുല്യ കാലത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി.
കുറ്റകൃത്യത്തിലെ പങ്ക് അനുസരിച്ച് വിദേശികള്‍ക്ക് വ്യത്യസ്ത തടവുശിക്ഷകളാണ് വിധിച്ചത്. ഇവര്‍ക്ക് ആകെ 25 വര്‍ഷം തടവുശിക്ഷയാണ് വിധിച്ചത്. ശിക്ഷാ കാലാവധിക്ക് ശേഷം പ്രതികളെ നാടുകടത്തും. പ്രതികൾക്കെല്ലാവർക്കും കൂടി കോടതി 20 കോടി റിയാൽ പിഴ ചുമത്തി. പ്രതികളുടെ അക്കൗണ്ടുകളിൽ കണ്ടെത്തിയ പണവും മറ്റു സ്വത്തുവകകളും കണ്ടുകെട്ടാനും വിധിയുണ്ട്. നിയമ വിരുദ്ധ മാർഗത്തിൽ വിദേശങ്ങളിലേക്ക് അയച്ച തുകക്ക് തുല്യമായ തുകയായ 429 കോടി റിയാൽ പ്രതികളിൽ നിന്ന് കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
ഓടുന്ന കാറില്‍ തോക്കുമായി നൃത്തം; രണ്ട് യുവാക്കള്‍ പിടിയില്‍, വീഡിയോ
സാമ്പത്തിക കുറ്റകൃത്യം നടത്തിയ കേസിൽ അന്വേഷണം പൂർത്തിയാക്കിയ പബ്ലിക് പ്രോസിക്യൂഷൻ ആറംഗ സംഘത്തിനെതിരായ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയായിരുന്നു.
ഏതാനും വ്യാപാര സ്ഥാപനങ്ങളുടെ പേരിൽ കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനുകൾ നേടിയ സൗദി പൗരൻ ഈ സ്ഥാപനങ്ങളുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുറന്ന് സ്ഥാപനങ്ങളുടെ നടത്തിപ്പും ബാങ്ക് അക്കൗണ്ടുകളുടെ കൈകാര്യവും വിദേശികളെ ഏൽപിക്കുകയായിരുന്നു. സൗദി പൗരന്റെ സഹായത്തോടെ അക്കൗണ്ടുകളിൽ ഭീമമായ ഡെപ്പോസിറ്റുകൾ നടത്തുകയും പണം വിദേശത്തേക്ക് അയക്കുകയുമാണ് വിദേശികൾ ചെയ്തത്.
53 തവണ വിവാഹം ചെയ്തു! മനസ്സമാധാനമാണ് ലക്ഷ്യമെന്ന് സൗദി പൗരന്‍
പണം വെളുപ്പിക്കൽ ഇടപാടുകൾക്ക് സംഘം ഉപയോഗിച്ച വ്യാപാര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കസ്റ്റംസ് ഇടപാടുകൾ പരിശോധിച്ചതിൽ നിന്ന് സ്ഥാപനങ്ങൾ വിദേശങ്ങളിൽ നിന്ന് ഉൽപന്നങ്ങളൊന്നും ഇറക്കുമതി ചെയ്തിട്ടില്ലെന്ന് വ്യക്തമായി. വിദേശത്തേക്ക് അയച്ച ഭീമമായ പണത്തിന്റെ ഉറവിടത്തെ കുറിച്ച് നടത്തിയ അന്വേഷണത്തിൽ രാജ്യത്തെ നിയമങ്ങൾ ലംഘിച്ചതിലൂടെയും കുറ്റകൃത്യങ്ങളിലൂടെയുമാണ് ഇവ നേടിയതെന്നും തെളിഞ്ഞു. 429 കോടിയിലേറെ റിയാൽ വെളുപ്പിച്ചെന്ന ആരോപണമാണ് പ്രതികൾക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ചത്.
സൗദിയിൽ പണം വെളുപ്പിക്കൽ കേസ് പ്രതികൾക്ക് 15 വർഷം വരെ തടവും 70 ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു. വെളുപ്പിച്ച പണത്തിന് തുല്യമായ തുകയും പണം വെളുപ്പിക്കൽ ഇടപാടുകളിലൂടെ നേടിയ സമ്പാദ്യവും പണം വെളുപ്പിക്കൽ ഇടപാടുകൾക്ക് ഉപയോഗിച്ച ഉപകരണങ്ങളും കണ്ടുകെട്ടുകയും ചെയ്യും. കുറ്റക്കാരായ സൗദി പൗരന്മാരെ തടവു ശിക്ഷക്ക് തുല്യമായ കാലത്തേക്ക് വിദേശ യാത്ര നടത്തുന്നതിൽ നിന്ന് വിലക്കും. വിദേശികളെ ശിക്ഷ പൂർത്തിയാക്കിയ ശേഷം സൗദിയിൽ നിന്ന് നാടുകടത്തുമെന്നും പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു.
