2004-ൽ ഒപ്പുവച്ച സാമ്പത്തിക സഹകരണ ചട്ടക്കൂടിന്റെ തുടർച്ചയായാണ് ചർച്ചകൾ. ഇതിന്റെ അടിസ്ഥാനത്തിൽ ഗൾഫ് ഇന്ത്യ ഫ്രീട്രേഡ് കരാറിന് വഴിയൊരുക്കുകയാണ് ലക്ഷ്യം.
KNOW
റിയാദ്: ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനുള്ള ചർച്ചകൾ ഈ വർഷാവസാനം ആരംഭിക്കും. കരാർ നടപ്പായാൽ കാർഷിക, ടെക്‌സ്‌റ്റൈൽസ്, ഫാർമസ്യൂട്ടിക്കൽസ് ഉൽപ്പന്നങ്ങൾ കൂടുതലായി ഗൾഫിലെത്തും. ഇന്ത്യയിൽ ഗൾഫ് രാജ്യങ്ങളുടെ ഉത്പന്നങ്ങളും എത്തിക്കും. കേന്ദ്ര വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരുമായുള്ള ചർച്ചയിൽ ഇക്കാര്യത്തിൽ ധാരണയിലെത്തിയിട്ടുണ്ട്.
2004-ൽ ഒപ്പുവച്ച സാമ്പത്തിക സഹകരണ ചട്ടക്കൂടിന്റെ തുടർച്ചയായാണ് ചർച്ചകൾ. ഇതിന്റെ അടിസ്ഥാനത്തിൽ ഗൾഫ് ഇന്ത്യ ഫ്രീട്രേഡ് കരാറിന് വഴിയൊരുക്കുകയാണ് ലക്ഷ്യം. ഇതിനായി കേന്ദ്ര മന്ത്രാലയ ഉദ്യോഗസ്ഥർ ഈയാഴ്ച സൗദിയിലെത്തിയിരുന്നു. 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യ-ഗൾഫ് വ്യാപാരം 178 ബില്യൺ ഡോളറായി ഉയർന്നിരുന്നു. സ്വതന്ത്ര വ്യാപാര കരാർ പ്രകാരം ഇന്ത്യയും ഗൾഫും ഒന്നിച്ചു വളരുമെന്നാണ് പ്രതീക്ഷ. ഇതുവഴി ഇന്ത്യൻ കാർഷിക, ടെക്‌സ്‌റ്റൈൽസ്, ഫാർമസ്യൂട്ടിക്കൽസ് ഉത്പന്നങ്ങൾ സൗദിയിലെത്തും. ഇവക്ക് ഇറക്കുമതി നികുതി ഇളവ് ലഭിക്കുമെന്നതാണ് പ്രധാന നേട്ടം. സൗദിയുൾപ്പെടെ രാജ്യങ്ങളിൽ ടെക്‌നോളജി, ടൂറിസം രംഗങ്ങളിൽ ഇന്ത്യൻ കമ്പനികൾക്ക് കൂടുതൽ നിക്ഷേപാവസരവും ഇതിന്റെ നേട്ടമാണ്.
