സൗദി അരോഗ്യ മന്ത്രി ഡോ. തൌഫീഖ് അല്‍ റബീഅയുമായി ചര്‍ച്ച നടത്തിയ വിവരം സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസിയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.

റിയാദ്: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ നേരത്തെ ആരംഭിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അറിയിക്കാന്‍ അറേബ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ്, സൗദി മന്ത്രിയുമായി കൂടിക്കാഴ്‍ച നടത്തി. സൗദി അരോഗ്യ മന്ത്രി ഡോ. തൌഫീഖ് അല്‍ റബീഅയുമായി ചര്‍ച്ച നടത്തിയ വിവരം സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസിയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് കൊവിഡ് വാക്സിന്‍ കയറ്റുമതി ചെയ്യുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നുവെന്ന് എംബസി അറിയിച്ചു.