ബുധനാഴ്ച രാവിലെ യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ വെസ്റ്റ് ലെഫെയ്റ്റിലാണ് വരുണിന്റെ മൃതദേഹം കണ്ടെത്തിയത്.

വാഷിങ്ടണ്‍: യുഎസ് ആസ്ഥാനമായ ഇന്ത്യാനയിലെ ഡോര്‍മിറ്ററിയില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. പര്‍ഡ്യൂ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയായ ഇന്ത്യാനപൊളിസില്‍ നിന്നുള്ള 20കാരന്‍ വരുണ്‍ മനീഷ് ചെദ്ദയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സഹപാഠിയുടെ ആക്രമണത്തിലാണ് വരുണ്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം.

ബുധനാഴ്ച രാവിലെ യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ വെസ്റ്റ് ലെഫെയ്റ്റിലാണ് വരുണിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ വിദ്യാര്‍ത്ഥിയായ ജിമിന്‍ ജമ്മിഷായെ പൊലീസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് കൊറിയയില്‍ നിന്നുള്ള ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥിയാണ് ജിമിന്‍. സംഭവം നടക്കുമ്പോള്‍ മുറിയില്‍ ഇവര്‍ രണ്ടുപേരും മാത്രമാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് അറിയിച്ചു. 

Scroll to load tweet…

Read More: അമ്മയെ കൊന്ന് കത്തിച്ച മകനെ ജയിലില്‍ നനഞ്ഞ ടോയ്ലെറ്റ് പേപ്പര്‍കൊണ്ട് ശ്വാസം മുട്ടി മരിച്ച നിലയില്‍ കണ്ടെത്തി

കാനഡയില്‍ ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പില്‍ വെടിവെപ്പ്; ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു

ടൊറണ്ടോ: കാനഡയില്‍ ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പിലുണ്ടായ വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു. പഞ്ചാബ് സ്വദേശി സത്‍വീന്ദര്‍ സിങ് (28) ആണ് മരിച്ചത്. തിങ്കളാഴ്ചയുണ്ടായ വെടിവെപ്പിനെ തുടര്‍ന്ന് ഹാമില്‍ട്ടണ്‍ ജനറല്‍ ഹോസ്‍പിറ്റലില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം. 40 വയസുകാരനായ സീന്‍ പെട്രി എന്നയാളാണ് വെടിവെപ്പ് നടത്തിയത്.

Read More: -അതിദാരുണം; യുഎസിൽ അക്രമി തട്ടിക്കൊണ്ടുപോയ നാലം​ഗ ഇന്ത്യന്‍ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി

വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ആദ്യം മിസിസോഗയില്‍ വെച്ച് ടൊറണ്ടൊ പൊലീസിലെ ഒരു കോണ്‍സ്റ്റബളിനെ വെടിവെച്ചു കൊന്ന ശേഷം അവിടെ നിന്ന് രക്ഷപ്പെടുകയും പിന്നീട് മില്‍ട്ടനിലെത്തി അവിടെ താന്‍ നേരത്തെ ജോലി ചെയ്‍തിരുന്ന ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പിന്റെ ഉടമയായ ഷക്കീല്‍ അഷ്റഫ് (38) എന്നയാളിനെയും വെടിവെച്ചു കൊല്ലുകയായിരുന്നു. ഇതേ വര്‍ക്ക് ഷോപ്പില്‍ പാര്‍ട് ടൈമായി ജോലി ചെയ്യുകയായിരുന്ന സത്‍വീന്ദര്‍ സിങിനും വെടിയേറ്റു. അക്രമിയെ പിന്നീട് ഹാമില്‍ട്ടനില്‍ വെച്ച് പൊലീസ് വെടിവെച്ചുകൊന്നു.