ദു​ബാ​യ്: ഇ​ന്ത്യ​ന്‍ കൊമേഡിയന്‍ മ​ഞ്ജു​നാ​ഥ് നാ​യി​ഡു ദു​ബാ​യി​ലെ സ്റ്റേ​ജ് ഷോ​യ്ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. മുപ്പത്തിയാറ് വയസായിരുന്നു. ഹൃദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു മ​ര​ണം. വെ​ള്ളി​യാ​ഴ്ച രാ​ത്രി ദു​ബാ​യ് സിം​ഗ്നേ​ച്ച​ർ ഹോ​ട്ട​ലി​ൽ പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ചെന്നൈ സ്വദേശിയാണ് ഇദ്ദേഹം. മംഗോ നായിഡു എന്നാണ് അറിയിപ്പെട്ടിരുന്നത്.

സ്റ്റേ​ജ് ഷോ ​രാ​ത്രി 9.30 ന് ​ആ​രം​ഭി​ച്ചു. മ​ഞ്ജു​നാ​ഥി​ന്‍റെ പ​രി​പാ​ടി 11.20 ന് ​ആ​യി​രു​ന്നു. അ​ദ്ദേ​ഹം വേ​ദി​യി​ലെ​ത്തി 15 മി​നി​റ്റോ​ളം പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ചു. പെ​ട്ടെ​ന്ന് കി​ത​ച്ചു​തു​ട​ങ്ങി​യ മ​ഞ്ജു​നാ​ഥ് ബെ​ഞ്ചി​ൽ ഇ​രു​ന്ന് ശ്വാ​സം എ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ അ​ദ്ദേ​ഹം കു​ഴ​ഞ്ഞ് താ​ഴെ​ക്കു​വീ​ണു. അ​ഭി​ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് കാ​ണി​ക​ളും ക​രു​തി.

ഏ​താ​നും മി​നി​റ്റു​ക​ൾ ക​ഴി​ഞ്ഞി​ട്ടും എ​ഴു​ന്നേ​ൽ​ക്കാ​തെ വ​ന്ന​തോ​ടെ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ സ്റ്റേ​ജി​ലേ​ക്ക് ഓ​ടി​യെ​ത്തി. ഉ​ട​ൻ ത​ന്നെ മ​ഞ്ജു​നാ​ഥി​നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തെ ര​ക്ഷി​ക്കാ​നാ​യി​ല്ല. ക​ഴി​ഞ്ഞ അ​ഞ്ച് കൊ​ല്ല​ത്തോ​ള​മാ​യി ദു​ബാ​യി​ലെ വേ​ദി​ക​ളി​ല്‍ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇദ്ദേഹത്തിന്‍റെ സ്റ്റാന്‍റപ്പ് കോമഡി ഷോകള്‍ ഏറെ ആളുകളെ ആകര്‍ഷിച്ചിട്ടുണ്ട്.