അബുദാബി: ഇന്ത്യന്‍ ഡോക്ടര്‍ യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ചു. നാഗ്പൂര്‍ സ്വദേശിയായ ഡോ. സുധീര്‍ രംഭു വാഷിംകര്‍(61)ആണ് അല്‍ഐനില്‍ മരിച്ചത്. ബുര്‍ജീല്‍ റോയല്‍ ഹോസ്പിറ്റലിലെ ഡോക്ടറായിരുന്നു ഇദ്ദേഹം.

കൊവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടം മുതല്‍ ബുര്‍ജീല്‍ റോയല്‍ ഹോസ്പിറ്റലിലെത്തുന്ന രോഗികളെ ചികിത്സിക്കുന്നതില്‍ മുന്‍നിരയിലായിരുന്ന ഇദ്ദേഹത്തിന് മെയ് ഒമ്പതിനാണ് കൊവിഡ് പോസിറ്റീവായത്. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഡോക്ടറെ അല്‍ഐന്‍ ഹോസ്പിറ്റലിലേക്ക് മാറ്റി. മരണം സംഭവിച്ചതായി ഞായറാഴ്ചയാണ് സ്ഥിരീകരിച്ചത്. വിപിഎസ് ഗ്രൂപ്പിലെ വിദഗ്ധ ഡോക്ടര്‍മാരില്‍ ഒരാളായിരുന്നു ഇദ്ദേഹം. മൃതദേഹം അല്‍ഐനില്‍ സംസ്‌കരിച്ചു. ഭാര്യയും രണ്ട് ആണ്‍ മക്കളുമുണ്ട്.

ഹൃദയാഘാതം മൂലം സൗദി അറേബ്യയില്‍ മലയാളി മരിച്ചു