ജൂൺ 20ന് നടക്കുന്ന ക്യാമ്പിന് അൽഖോർ ഇൻവിറ്റോ ഹോട്ടലാണ് വേദി
ദോഹ: ഇന്ത്യൻ എംബസിയും ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറവും (ഐസിബിഎഫ്) സംഘടിപ്പിക്കുന്ന സ്പെഷൽ കോൺസുലാർ ക്യാമ്പ് ജൂൺ 20ന് വെള്ളിയാഴ്ച അൽ ഖോറിലെ ഇൻവിറ്റോ ഹോട്ടലിൽ നടക്കും. രാവിലെ ഒമ്പത് മുതൽ 11 വരെ നടക്കുന്ന ക്യാമ്പിൽ പാസ്പോർട്ട്, അറ്റസ്റ്റേഷൻ, പി.സി.സി സേവനങ്ങൾ എന്നിവ ലഭ്യമാകും. അൽഖോറിലെയും സമീപമേഖലകളിലെയും ഇന്ത്യൻ പ്രവാസികൾക്ക് വിവിധ കോൺസുലാർ സേവനങ്ങൾക്കായി ക്യാമ്പ് ഉപയോഗപ്പെടുത്താമെന്ന് ഐ.സി.ബി.എഫ് അറിയിച്ചു. രാവിലെ എട്ടിന് ടോക്കൺ അനുവദിച്ച് തുടങ്ങും. ഐസിബിഎഫ് ഇൻഷുറൻസ് ഡെസ്കും ക്യാമ്പിൽ പ്രവർത്തിക്കും.


