കൂട്ടിലങ്ങാടി സ്വദേശി ചുള്ളിയിൽ അബ്ദുൾ അസീസ് ആണ് മരിച്ചത്

ജിദ്ദ: പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു. കൂട്ടിലങ്ങാടി പെരിന്താറ്റി സ്വദേശി ചുള്ളിയിൽ അബ്ദുൾ അസീസ് ആണ് മരിച്ചത്. 47 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. ജിദ്ദയിലെ ഖുലൈസിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് ഖുലൈസ് ആശിപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുടുംബക്കാരുടെ അനുമതിയോടെ മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.