Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസിയില്‍ വിപുലമായ സ്വാതന്ത്ര്യദിനാഘോഷം

ക്ഷണിക്കപ്പെട്ട അതിഥികൾ, നയതന്ത്രജ്ഞർ, സൗദി പൗരന്മാർ, പത്രപ്രവർത്തകർ, പ്രവാസി ഇന്ത്യക്കാർ ഉൾപ്പെടെ എഴുന്നൂറോളം ആളുകൾ ആഘോഷത്തിൽ പങ്കുകൊണ്ടതായി എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു.  

Indian embassy in Riyadh Saudi Arabia celebrates Indian independence day
Author
Riyadh Saudi Arabia, First Published Aug 15, 2022, 9:54 PM IST

റിയാദ്: സൗദി അറേബ്യയിൽ ഇന്ത്യൻ എംബസി സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ നടന്ന ആഘോഷം രാവിലെ എട്ടിന് ഉപസ്ഥാനപതി എൻ. രാം പ്രസാദ് പതാക ഉയർത്തിയതോടെ ആരംഭിച്ചു. രാഷ്ട്രപതിയുടെ സ്വതന്ത്ര്യദിന സന്ദേശം അദ്ദേഹം വായിച്ചു. പ്രവാസി കലാകാരന്മാർ ദേശഭക്തി ഗാനം ആലപിച്ചു. 

ക്ഷണിക്കപ്പെട്ട അതിഥികൾ, നയതന്ത്രജ്ഞർ, സൗദി പൗരന്മാർ, പത്രപ്രവർത്തകർ, പ്രവാസി ഇന്ത്യക്കാർ ഉൾപ്പെടെ എഴുന്നൂറോളം ആളുകൾ ആഘോഷത്തിൽ പങ്കുകൊണ്ടതായി എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു.  
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ’ആസാദി കാ അമൃത് മഹോത്സവ’മായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള ഇന്ത്യൻ എംബസികൾക്കുമൊപ്പം സൗദിയിലെ ഇന്ത്യൻ മിഷനും പ്രവാസി സമൂഹവും നിരവധി സാംസ്കാരിക വാണിജ്യ പരിപാടികൾ സംഘടിപ്പിക്കുകയും അതിൽ പങ്കാളികളാവുകയും ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര ചലച്ചിത്രമേള, ഗോൾഫ് ടൂർണമെൻറ്, പ്രഭാഷണ പരമ്പര, വിവിധ പ്രദർശനങ്ങൾ എന്നിവയുൾപ്പെടെ നിരവധി പരിപാടികളാണ് റിയാദിൽ ഇന്ത്യൻ എംബസി സംഘടിപ്പിച്ചത്. 

Read also: സ്വാതന്ത്ര്യത്തിന്‍റെ 75 വർഷം; 'പഞ്ച് പ്രാൺ' പ്രഖ്യാപിച്ച് പ്രധാനമന്ത്രി

രാജ്യത്തിന്റെ നിലനിൽപിന്റെ അടിസ്ഥാന ഘടകം ഫെഡറലിസമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്യത്ത് ഫെഡറൽ തത്വങ്ങൾ പുലരണമെന്ന് സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. സാമ്പത്തിക രംഗത്തുൾപ്പെടെ അത്തരം ഒരു നിലപാട് സ്വീകരിച്ചാവണം മുന്നോട്ടു പോകേണ്ടത്. രാജ്യത്തിന്റെ നിലനിൽപിന്റെ അടിസ്ഥാന ഘടകം ഫെഡറലിസവും മതേതരത്വവുമാണ്. ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും പ്രാദേശിക ഭരണകൂടമായ തദ്ദേശ സ്ഥാപനങ്ങളും ആണ് ഫെഡറലിസത്ത്ന്റെ കരുത്തെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മതനിരപേക്ഷതയാണ് രാജ്യത്തിന്റെ കരുത്ത് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളായ മതനിരപേക്ഷതയും ഫെഡ‍റലിസവും സ്വാതന്ത്ര്യ സമര പോരാളികളുടെ സ്വപ്നം കൂടിയാണ് എന്ന് നാം മനസ്സിലാക്കണം. വർഗീയ സംഘർഷങ്ങളുടെയും ധ്രുവീകരണങ്ങളുടെയും ശ്രമങ്ങളെ പ്രതിരോധിക്കാനും ഇല്ലാതാക്കാനും നമുക്ക് കഴിയുന്നത് നവോത്ഥാന മൂല്യങ്ങളും സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളും പങ്കുവയ്ക്കുന്ന ഈ മൂല്യങ്ങളുടെ പിൻബലം കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിസ്ഥാന യാഥാർത്ഥ്യം മറന്നുള്ള നിലപാട് രാജ്യത്തിനായി പൊരുതിയവരുടെ സ്വപ്നങ്ങൾ കെടുത്തുന്നതാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

Follow Us:
Download App:
  • android
  • ios