ജൂൺ 19ന് തിങ്കളാഴ്ച വൈകീട്ട് 6 മണിക്ക് ഇന്ത്യൻ എംബസ്സി ഓഡിറ്റോറിയത്തിൽ  യോഗയുമായി ബന്ധപ്പെട്ട  സെമിനാർ നടക്കും. സെമിനാറിൽ  യോഗ രംഗത്തെ അന്തരാഷ്ട്ര പ്രതിഭകൾ പങ്കെടുക്കും.

റിയാദ് : ഒൻപതാമത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി ഇന്ത്യൻ എംബസി വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്ന . ജൂൺ 19ന് തിങ്കളാഴ്ച വൈകീട്ട് 6 മണിക്ക് ഇന്ത്യൻ എംബസ്സി ഓഡിറ്റോറിയത്തിൽ യോഗയുമായി ബന്ധപ്പെട്ട സെമിനാർ നടക്കും. സെമിനാറിൽ യോഗ രംഗത്തെ അന്തരാഷ്ട്ര പ്രതിഭകൾ പങ്കെടുക്കും.

ഇന്ത്യൻ അംബാസിഡർ ഡോ . സുഹേൽ അജാസ് ഖാൻ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ ലോക പ്രശസ്ത യോഗ ഗുരുവും സ്വാമി വിവേകാനന്ദ യോഗ അനുസന്താന യൂണിവേഴ്സിറ്റി ചാൻസിലറും എച്ച് ആർ ഡി മന്ത്രാലയം , ആയുഷ് മന്ത്രാലയം തുടങ്ങിയ വകുപ്പുകളുടെ ഉപദേശകനുമായ പത്മശ്രീ : എച്ച് ആർ നാഗേന്ദ്ര, യൂണിവേഴ്സിറ്റി പ്രോവൈസ് ചാൻസിലറും മെഡിക്കൽ ഗവേഷണ വിഭാഗത്തിന്റെ തലവനുമായ ഡോ. മഞ്ജുനാഥ ശർമ്മ എന്നിവരും മുഖ്യാതിഥികളായി പങ്കെടുക്കും. 

ആഗോള ആയുർവേദ വിദഗ്ധനും അമേരിക്കൻ വൈദിക ഇന്സ്ടിട്യൂട്ടിന്റെ സ്ഥാപക അധ്യക്ഷനുമായ പത്മഭൂഷൻ: ഡോ ഡേവിഡ് ഫ്രാളി,പ്രശസ്ത കാൻസർ ശാസ്ത്രജ്ഞൻ ഡോ .മുരുഗൻ ആവണിയാപുരം കണ്ണൻ, പ്രശസ്ത മനഃശാസ്ത്രജ്ഞയും യോഗ ഗവേഷകയുമായ ഡോ .മായാറാണി സേനൻ,ഡോ .വിനീഷ്,നാഷണൽ ഗാർഡ് ഫാമിലി മെഡിസിൻ ഡോക്ടർ അൻവർ ഖുർഷിദ് തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഡോ .നാഗേന്ദ്ര - (ലോകസമാധാനത്തിന് യോഗയുടെ സാദ്ധ്യതകൾ),ഡോ.മഞ്ജുനാഥ് ശർമ്മ - (ആഗോള ആരോഗ്യസംവിധാങ്ങളും യോഗയും , യോഗരംഗത്തെ ആധുനിക ഗവേഷണങ്ങളും), ഡോ .ഡേവിഡ് ഫ്രോളി (ആയുർവേദവും യോഗയും ആരോഗ്യവും),ഡോ .മുരുഗൻ (കാൻസർ ചികിത്സയും യോഗയുടെ സാധ്യതകളും),ഡോ.മായാറാണി സേനൻ - (മനോജന്യരോഗങ്ങളും യോഗയുടെ സാധ്യതകളും), ഡോ .വിനീഷ് -ഹൃദ്രോഗ ചികിത്സയിൽ യോഗയുടെ സാദ്ധ്യത),ഡോ .അൻവർ ഖുർഷിദ് - (ഡയബറ്റിസ് ചികിത്സയും യോഗയും) എന്നീ വിഷയങ്ങളിൽ സംസാരിക്കും. 

ജൂൺ 21ന് ബുധനാഴ്ച രാവിലെ 6 മണിക്ക് ബത്തയിലെ അൽ മാദി പാർക്കിൽ പൊതുജന പങ്കാളിത്വത്തോടെ യോഗ പ്രദർശന പരിപാടി നടക്കും. ചടങ്ങിൽ പദ്മശ്രീ ഡോ .എച്ച് ആർ ആർ നാഗേന്ദ്രയും,ഡോ മഞ്ജുനാഥ ശർമയും പങ്കെടുക്കും. ഇന്ത്യൻ അംബാസിഡർ ഡോ.സുഹേൽ അജാസ്‌ ഖാൻ അധ്യക്ഷനാകുന്ന യോഗ പ്രദർശനത്തിൽ സ്വദേശികളും വിദേശികളും ഉൾപ്പടെ നിരവധി പേർ പങ്കെടുക്കും .

 Read also:  പെട്രോളിയം ടാങ്ക് വെൽഡ് ചെയ്യുന്നതിനിടെയുണ്ടായ സ്‌ഫോടനത്തിൽ പ്രവാസി മലയാളി മരിച്ചു