Asianet News MalayalamAsianet News Malayalam

ഇഖാമ കാലാവധി കഴിഞ്ഞവർക്കും നാടണയാൻ അവസരം; ഇന്ത്യൻ എംബസി രജിസ്ട്രേഷൻ ആരംഭിച്ചു

ഇഖാമയിലെ പേര് അറബിയില്‍ രേഖപ്പെടുത്തണം. മൊബൈല്‍ നമ്പര്‍, വാട്‌സാപ് നമ്പര്‍, ഇന്ത്യയിലെ മൊബൈല്‍ നമ്പര്‍, ഇമെയില്‍, സൗദിയില്‍ ജോലി ചെയ്യുന്ന പ്രവിശ്യ, പാസ്‌പോര്‍ട്ട് വിവരങ്ങള്‍, ഇഖാമ വിവരങ്ങള്‍ എന്നിവയും രേഖപ്പെടുത്തണം

indian embassy starts registration for Final Exit Visa for Persons with Expired Iqama or Huroob Status
Author
Riyadh Saudi Arabia, First Published Jun 26, 2020, 3:23 PM IST

റിയാദ്: ഇഖാമ കാലാവധി കഴിഞ്ഞവർക്കും ഹുറൂബുകാർക്കും നാടണയാൻ അവസരമൊരുക്കി ഇന്ത്യൻ എംബസി രജിസ്ട്രേഷൻ ആരംഭിച്ചു. സ്പോൺസറുടെ അടുത്ത് നിന്ന് ഒളിച്ചോടിയ കേസ് (ഹുറൂബ്), വിവിധ തരം കേസുകളിന്മേലുള്ള വാറണ്ട് (മത്‍ലൂബ്), ഇഖാമ കാലാവധി അവസാനിക്കൽ, വിവിധ സാമ്പത്തിക പിഴകൾ തുടങ്ങിയ പലവിധ നിയമപ്രശ്നങ്ങൾ നേരിടുന്നവർക്ക് ഫൈനല്‍ എക്‌സിറ്റ് ലഭ്യമാക്കുന്നതിന് വേണ്ടിയാണ് എംബസി വെബ്സൈറ്റിലൂടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. 

വെബ്സൈറ്റിൽ നേരിട്ട് തന്നെ വിവരങ്ങൾ നൽകി പൂരിപ്പിക്കാൻ കഴിയും വിധം അപേക്ഷ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. www.eoiriyadh.gov.in/alert_detail/?alertid=45 എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. ഇഖാമയിലെ പേര് അറബിയില്‍ രേഖപ്പെടുത്തണം. മൊബൈല്‍ നമ്പര്‍, വാട്‌സാപ് നമ്പര്‍, ഇന്ത്യയിലെ മൊബൈല്‍ നമ്പര്‍, ഇമെയില്‍, സൗദിയില്‍ ജോലി ചെയ്യുന്ന പ്രവിശ്യ, പാസ്‌പോര്‍ട്ട് വിവരങ്ങള്‍, ഇഖാമ വിവരങ്ങള്‍ എന്നിവയും രേഖപ്പെടുത്തണം. ഹുറൂബ്, മത്‌ലൂബ്, വിവിധ പിഴകളുള്ളവര്‍ ഏതു ഗണത്തിലാണെന്ന് രേഖപ്പെടുത്തണം.

Follow Us:
Download App:
  • android
  • ios