Asianet News MalayalamAsianet News Malayalam

ഇന്ത്യൻ എംബസി ഇടപെട്ടു; കുവൈത്തില്‍ കുടുങ്ങിയ മലയാളിയെ നാട്ടിലെത്തിക്കും

മൂന്ന് ദിവസത്തിനുള്ളിൽ നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എംബസി അധികൃതർ ലിൻഡയെ അറിയിച്ചു. വീട്ടുജോലിക്കായി കുവൈത്തിലെത്തിച്ച ഏജന്‍റ് മുസ്തഫയെ എംബസിയിലേക്ക് വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെട്ടു.

Indian Embassy to help Keralite stranded in Kuwait to return home
Author
Wayanad, First Published Apr 11, 2022, 9:11 PM IST

വയനാട്: തൊഴിലുടമയുടെ പീഡനം മൂലം കുവൈത്തിൽ കുടുങ്ങിയ വയനാട് വൈത്തിരി സ്വദേശിയായ ലിൻഡയെ നാട്ടിലെത്തിക്കുമെന്ന് ഇന്ത്യൻ എംബസി. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെയാണ് നടപടി.

മൂന്ന് ദിവസത്തിനുള്ളിൽ നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എംബസി അധികൃതർ ലിൻഡയെ അറിയിച്ചു. വീട്ടുജോലിക്കായി കുവൈത്തിലെത്തിച്ച ഏജന്‍റ് മുസ്തഫയെ എംബസിയിലേക്ക് വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെട്ടു. സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭ എംപി ബിനോയ് വിശ്വം  വിദേശകാര്യ വകുപ്പ് മന്ത്രിക്ക് കത്തയച്ചു. 

രക്താർബുദം ബാധിച്ച ഭർത്താവിന്‍റെ ചികിത്സയ്ക്ക് കുവൈത്തിലെത്തി; തൊഴിലുടമയുടെ പീഡനം, നാട്ടിലെത്താനാകാതെ മലയാളി

രക്താർബുദ ബാധിതനായ ഭർത്താവ് ബിനോജിന്‍റെ ചികിത്സ ചെലവിന് വേണ്ടിയാണ് ലിൻഡ മൂന്ന് മാസം മുൻപ് വീട്ടുജോലിക്കായി കുവൈത്തിലെത്തിയത്. മലയാളിയായ ഏജന്‍റ് മുഖേനയാണ് കുവൈത്തിലേക്കുള്ള വിസ ലഭിച്ചത്. മാസവേതനമായി 30000 രൂപ നൽകാമെന്ന് അറിയിച്ചു. എന്നാൽ ജോലിക്കുപോയ വീട്ടിൽ നിന്ന് സ്ഥിരമായി മർദനമേൽക്കാൻ തുടങ്ങിയതോടെ നാട്ടിലേക്ക് ഉടൻ മടങ്ങണമെന്ന് ബിനോജിനെ ഫോണിൽ വിളിച്ച് അറിയിച്ചു. എന്നാൽ അഞ്ചരലക്ഷം രൂപ നൽകാതെ നാട്ടിലേക്ക് കയറ്റിവിടില്ലെന്നായിരുന്നു ഏജന്‍റിന്‍റെ മറുപടി.

Follow Us:
Download App:
  • android
  • ios