മുഹമ്മദ് ഹസന്‍ അലി എന്ന യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷക്ക് വിധേയനാക്കിയത്.
ദമ്മാം: സൗദി അറേബ്യയില്‍ കൊലക്കേസ് പ്രതിയായ ഇന്ത്യക്കാരന്റെ വധശിക്ഷ നടപ്പാക്കി. കിഴക്കന്‍ പ്രവിശ്യയില്‍ ഇദ്ദേഹത്തെ വധശിക്ഷക്ക് വിധേയനാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ലാമുദ്ദീന്‍ മുഹമ്മദ് റഫീഖ് എന്ന ഇന്ത്യക്കാരന്റെ വധശിക്ഷയാണ് നടപ്പാക്കിയത്.
മുഹമ്മദ് ഹസന്‍ അലി എന്ന യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷക്ക് വിധേയനാക്കിയത്. രണ്ടുപേരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യെമന്‍ പൗരനെ പ്രതി കത്തി കൊണ്ട് കുത്തുകയും ഇയാള്‍ മരിക്കുകയുമായിരുന്നു. അന്വേഷണത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് കേസ് കോടതിക്ക് കൈമാറി. വിചാരണക്കൊടുവില്‍ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു. അപ്പീല്‍ കോടതിയും സുപ്രീം കോടതിയും വിധി ശരിവെക്കുകയായിരുന്നു.
Read Also - ഇതിനകത്താണോ ഇങ്ങനൊക്കെ? വിമാനത്തിന് എമർജൻസി ലാൻഡിങ്, കാരണം ഭാര്യയും ഭര്‍ത്താവും തമ്മിൽ പൊരിഞ്ഞ അടി
നാലുവർഷമായി നാട് കണ്ടിട്ട്, പ്രിയപ്പെട്ടവരെ കാണാനുള്ള തയ്യാറെടുപ്പിനിടെ പ്രവാസി മലയാളി മരിച്ചു
റിയാദ്: നാലുവർഷമായി നാട്ടിൽ പോകാത്ത മലയാളി യാത്രക്കുള്ള ഒരുക്കത്തിനിടെ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി കഞ്ഞിപ്പുഴ ചങ്ങാംകുളങ്ങര കടയ്ക്കൽ മാർക്കറ്റ് കിഴക്കട്ടിൽ പുത്തൻതാഴത്ത് സ്വദേശി സൈനുദ്ദീൻ കുഞ്ഞു (53) ആണ് മരിച്ചത്. സ്പോൺസറുടെ വീട്ടിൽ ഡ്രൈവറായിരുന്ന ഇദ്ദേഹം നാട്ടിൽ നിന്ന് സൗദിയിൽ എത്തിയിട്ട് നാല് വർഷമായി നാട്ടിൽ പോയിരുന്നില്ല.
വൈകാതെ പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് രോഗബാധിതനായത്. ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്. പരേതരായ അലി കുഞ്ഞു - സൈനുബ കുഞ്ഞു ദമ്പതികളുടെ മകനാണ്. ഭാര്യ: ജസീറ, മക്കൾ: സൻഫി ഫാത്തിമ, സൽമ ഫാത്തിമ. മരണാനന്തര നടപടിക്രമങ്ങൾക്ക് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, റഫീഖ് ചെറുമുക്ക്, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.
