ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും തലച്ചോറിലും ഹൃദയത്തിലും അണുബാധയുണ്ടായതിനെ തുടര്‍ന്ന് അന്ത്യം സംഭവിക്കുകയായിരുന്നു.
റിയാദ്: മസ്തിഷ്കാഘാതത്തെ തുടർന്ന് പ്രവാസി യുവാവ് സൗദി അറേബ്യയില്‍ മരിച്ചു. ബീഹാർ സിവാൻ സ്വദേശി ഭുട്ടു അലി (37) ആണ് ജുബൈലിൽ മരിച്ചത്. ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും തലച്ചോറിലും ഹൃദയത്തിലും അണുബാധയുണ്ടായതിനെ തുടര്‍ന്ന് അന്ത്യം സംഭവിക്കുകയായിരുന്നു. ജുബൈലിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു ഭുട്ടു. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.
Read also: നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ യുവതിയുടെ മൃതദേഹം; പൊലീസ് അന്വേഷണം തുടങ്ങി
ഹജ്ജിനായി മക്കയിലെത്തിയ മലയാളി മരിച്ചു
റിയാദ്: ഹജ്ജ് കർമ്മം നിർവഹിക്കുന്നതിനായി മക്കയിലെത്തിയ മലയാളി മരിച്ചു. കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി മക്കയിൽ എത്തിയ കണ്ണൂർ നോർത്ത് മാട്ടൂൽ സ്വദേശി ബയാൻ ചാലിൽ അബ്ദുല്ല (71) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മക്കയിലെ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ ആയിരുന്നു അന്ത്യം. സ്‍ട്രോക് ബാധിതനായി അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. ഭാര്യ ഖദീജയുമൊത്താണ് അദ്ദേഹം ഹജ്ജിനെത്തിയത്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം മക്കയിൽ ഖബറടക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
