അൽ സറാർ- അൽഹന സെൻററിൽ നിന്ന് ഒരു കിലോമീറ്റർ കിഴക്കായി എട്ടു മീറ്റർ നീളമുള്ള വാട്ടർ ടാങ്കിൽ മരിച്ചു കിടക്കുന്ന നിലയിലാണ് സുനിലിനെ കണ്ടെത്തിയത്.

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ഒരു ജലസംഭരണിയിൽ ഇന്ത്യൻ യുവാവ് വീണ്‌ മരിച്ചു. ഉത്തർപ്രദേശ്‌ സ്വദേശി സുനിൽ രാമായൺ സിങ് (28) ആണ് മരിച്ചത്. അൽ സറാർ- അൽഹന സെൻററിൽ നിന്ന് ഒരു കിലോമീറ്റർ കിഴക്കായി എട്ടു മീറ്റർ നീളമുള്ള വാട്ടർ ടാങ്കിൽ മരിച്ചു കിടക്കുന്ന നിലയിലാണ് സുനിലിനെ കണ്ടെത്തിയത്. സൗദി സിവിൽ ഡിഫൻസും റെഡ് ക്രെസൻറും ഫോറൻസിക് വിദഗ്ദ്ധനും സംഭവസ്ഥലത്ത് എത്തി മേൽനടപടി സ്വീകരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Read Also -  വിവാഹം കഴിക്കണം, സ്വസ്ഥമായി ജീവിക്കണം; അനുയോജ്യനായ വരനെ കണ്ടെത്തി നൽകാൻ ഫോളോവേഴ്സിനോട് അഭ്യര്‍ത്ഥിച്ച് നടി

ജുബൈലിൽ ഗാർഹിക ജോലിക്കാരനായിരുന്നു സുനിൽ. പിതാവ്: രാമായൺ സിങ്, മാതാവ്: മമത ദേവി, ഭാര്യ: അമൃത ദേവി. മക്കൾ: രുദ്ര സിങ് (മകൻ), അർപ്പിത സിങ് (മകൾ), സഹോദരൻ: ധനഞ്ജയ് സിങ്. ഔദ്യോഗിക നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്നും മരണാനന്തര നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം