ആത്മഹത്യ സംബന്ധിച്ച വിവരം സ്‍പോണ്‍സറാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ അറിയിച്ചത്.

കുവൈത്ത് സിറ്റി: പ്രവാസി ഇന്ത്യക്കാരന്‍ സ്‍പോണ്‍സറുടെ വീട്ടില്‍ ആത്മഹത്യ ചെയ്‍തു. അല്‍ ഫിര്‍ദൗസിലാണ് സംഭവം. ആത്മഹത്യ സംബന്ധിച്ച വിവരം സ്‍പോണ്‍സറാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി വിശദ പരിശോധനകള്‍ക്കായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. സ്വദേശിയുടെ വീടിന്റെ ഔട്ട്‍ഹൗസില്‍‌ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.