മനാമ: പ്രവാസി ഇന്ത്യക്കാരന്‍ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്തു. 30കാരനായ രാമചന്ദ്രന്‍ ദക്ഷിണമൂര്‍ത്തിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. മുഹറഖിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മറ്റ് വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ഈ വര്‍ഷം രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന 30-ാമത്തെ ആത്മഹത്യയാണിത്. ഇവരില്‍ 28 പേരും പ്രവാസികളായിരുന്നുവെന്നാണ് കണക്കുകള്‍.