സൗദി അറേബ്യയിലെ താമസ സ്ഥലത്ത് മദ്യം നിര്‍മിച്ച് വില്‍പന നടത്തിയ സംഘം അറസ്റ്റിലായി. വന്‍തോതില്‍ മദ്യ നിര്‍മാണം നടന്നുവന്നിരുന്ന ഇവിടെ നിന്ന് 20 ബാരല്‍ വാഷും 36 കുപ്പി മദ്യവും സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്‍ഡില്‍ പിടിച്ചെടുത്തു.  മദ്യ നിര്‍മാണത്തിനുള്ള മറ്റ് അസംസ്‍കൃത വസ്‍തുക്കളും കണ്ടെടുത്തിട്ടുണ്ട്. പിടിയിലായവരെല്ലാം ഇന്ത്യക്കാരാണ്. സ്ഥലത്ത് റെയ്‍ഡ് നടത്തുന്നതിന്റെയും പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന്റെയും വീഡിയോ ദൃശ്യങ്ങളും ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.