റിയാദ്: താമസസ്ഥലം കേന്ദ്രീകരിച്ച് വന്‍തോതില്‍ മദ്യം നിര്‍മ്മിച്ച് വിതരണം ചെയ്ത ഒരു സംഘം ഇന്ത്യക്കാരെ സൗദി അറേബ്യയിലെ റിയാദില്‍ അറസ്റ്റ് ചെയ്തു. മദ്യം നിര്‍മ്മിക്കുന്നതിനുള്ള 20 വീപ്പ വാഷും വിതരണത്തിനായി തയ്യാറാക്കിയ 36 കുപ്പി മദ്യവും മദ്യനിര്‍മ്മാണത്തിനുള്ള മറ്റ് അസംസ്‌കൃത വസ്തുക്കളും ഇവരുടെ താമസസ്ഥലത്ത് നിന്ന് കണ്ടെത്തി. സുരക്ഷാ വകുപ്പുകള്‍ ഇവിടെ പരിശോധന നടത്തുന്നതിന്റെയും ഇന്ത്യന്‍ സംഘത്തെ അറസ്റ്റ് ചെയ്യുന്നതിന്റെയും ദൃശ്യങ്ങള്‍ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു.