തീർത്ഥാടകരുടെ യാത്ര എളുപ്പമാക്കുന്നതിന്റെ ഭാകമായി ഹജ്ജ് സർവിസ് കമ്പനികളുടെ സഹായത്താൽ ലഗേജുകള്‍ 24 മണിക്കൂര്‍ നേരത്തെ എയര്‍പോർട്ടുകളില്‍ എത്തിക്കുമെന്ന് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ അറിയിച്ചു. രണ്ട് ബാഗേജുകൾ ആണ് തീർത്ഥാടകർക്ക് അനുവദിച്ചിട്ടുള്ളത്. 

റിയാദ്: ഈ വർഷത്തെ ഹജ്ജ് കർമം അവസാനിച്ചതോടെ ഇന്ത്യയില്‍ നിന്നുള്ള തീർത്ഥാടകരുടെ മടക്കയാത്ര വെള്ളിയാഴ്ച ആരംഭിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് 377 തീർത്ഥാടകരുമായി കൊച്ചിയിലേക്കാണ് ആദ്യ വിമാനം. ജിദ്ദ വിമാനത്താവളത്തിലെ ഹജ്ജ് ടെര്‍മിനലിൽ നിന്നാണ് യാത്ര പുറപ്പെടുന്നത്. ഇന്ത്യൻ സമയം രാത്രി 10ന് ഇവര്‍ കൊച്ചിയിൽ ഇറങ്ങും. 

വെള്ളിയാഴ്ച വൈകീട്ട് 4.55ന് 376 തീർത്ഥാടകരുമായി മറ്റൊരു വിമാനം കൂടി കൊച്ചിയിലേക്ക് പുറപ്പെടും. കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ എത്തിയ ഇന്ത്യന്‍ തീർത്ഥാടകരുടെ മദീന യാത്രയും വെള്ളിയാഴ്ച ആരംഭിക്കും. എട്ടു ദിവസത്തെ സന്ദർശനം പൂർത്തിയാക്കി ഈ മാസം 23നാണ് മദീനയില്‍ നിന്നും അവരുടെ മടക്കം തുടങ്ങുന്നത്. സ്വകാര്യ ഗ്രുപ്പുകളില്‍ എത്തിയ തീർത്ഥാടകരുടെ മടക്കം വ്യാഴാഴ്ച ആരംഭിക്കും. മുഴുവന്‍ മലയാളി തീർത്ഥാടകരും ഹജ്ജിന് മുമ്പേ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കിയിരുന്നു.

Read also: ബ്രിട്ടനിൽ നിന്ന് മക്കയിലേക്ക് കാൽനടയായി 6500 കിലോമീറ്റർ; ആദം മുഹമ്മദിന്റെ ഹജ്ജ് സ്വപ്നം പൂവണിഞ്ഞു!

തീർത്ഥാടകരുടെ യാത്ര എളുപ്പമാക്കുന്നതിന്റെ ഭാകമായി ഹജ്ജ് സർവിസ് കമ്പനികളുടെ സഹായത്താൽ ഇന്ത്യൻ ഹജ്ജ് മിഷൻ ലഗേജുകള്‍ 24 മണിക്കൂര്‍ നേരത്തെ എയര്‍പോർട്ടുകളില്‍ എത്തിക്കുമെന്ന് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ അറിയിച്ചു. രണ്ട് ബാഗേജുകൾ ആണ് തീർത്ഥാടകർക്ക് അനുവദിച്ചിട്ടുള്ളത്. 40 കിലോ വരെ ഭാരമുള്ള ലഗേജ് തീർത്ഥാടകർക്ക് കൊണ്ടുപോകാവുന്നതാണ്. ഹാജിമാര്‍ക്കുള്ള അഞ്ച് ലിറ്റര്‍ സംസം വെള്ളം ബോട്ടിലുകള്‍ നേരത്തെ തന്നെ മുഴുവന്‍ എംബാര്‍ക്കേഷന്‍ പോയിന്റുകളിലും എത്തിച്ചിട്ടുണ്ട്. 

Read also: ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തിൽ സമ്മേളിച്ചത് പത്ത് ലക്ഷം തീർഥാടകർ