റിയാദ്: സൗദിയിൽ 400 മീറ്റര്‍ ആഴമുള്ള കുഴല്‍ കിണറില്‍ വീണ ഇന്ത്യക്കാരനെ രക്ഷപ്പെടുത്തി. റിയാദ് പ്രവിശ്യയിൽപ്പെട്ട വാദി അൽ ദവാസിറിലാണ് ഇന്ന് സംഭവം നടന്നത്. 400 മീറ്റര്‍ ആഴമുള്ള കുഴല്‍ കിണറില്‍ വീണ തൊഴിലാളിയെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് സിവിൽ ഡിഫൻസ് രക്ഷപെടുത്തിയത്.

സിവില്‍ ഡിഫന്‍സ് മേധാവി ബ്രിഗേഡിയര്‍ തുര്‍കി ആയിദിന്റെ നേതൃത്തിലാണ് കുഴല്‍ കിണറില്‍ വീണ ഇന്ത്യക്കാരന് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം നടന്നത്. എന്നാൽ, ഇന്ത്യക്കാരൻ ഏത് സംസ്ഥാനത്തു നിന്നുള്ള ആളാണെന്നു വ്യക്തമായിട്ടില്ല.