അബുദാബി: അബുദാബി റാഫിളിന്‍റെ ബിഗ് ടിക്കറ്റ് വിജയിയായി തെരഞ്ഞെടുത്ത് ഇന്ത്യന്‍ സ്വദേശിയെ. നവംബര്‍ 3ന് ഞായറാഴ്ച നടന്ന നറുക്കെടുപ്പിലാണ് ഇന്ത്യക്കാരനായ ശ്രീനു ശ്രീധരന്‍ നായര്‍ ബിഗ് ടിക്കറ്റ് വിജയിയായത്. 15 മില്യണ്‍ ദിര്‍ഹമാണ് (28,87,39,500 രൂപ)സമ്മാനത്തുക. 

2019 ഒക്ടോബര്‍ 20 ന് എടുത്ത 098165 എന്ന നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. ഇന്ത്യന്‍ സ്വദേശിയായ ശ്രീനു എന്നാല്‍ യുഎഇയില്‍ താമസക്കാരനല്ല. ശ്രീനുവിനെക്കുറിച്ചുള്ള കൂടുതല്‍  വിവരങ്ങള്‍ ലഭിച്ചിട്ടില്ല.