റിയാദ്: ഇന്ത്യൻ പാസ്പോട്ട് സേവനങ്ങൾ ഡിജിറ്റലൈസ് ആക്കുന്നതിന്റെ ഭാഗമായി ഒമാനിലെ ഇന്ത്യാക്കാർക്കുള്ള പാസ്പോർട്ട് സേവനങ്ങളും അടുത്തമാസം മൂന്നു മുതൽ ഓൺലൈൻ വഴി ആക്കുമെന്ന് മസ്കത്ത് ഇന്ത്യൻ എംബസി അറിയിച്ചു. മാർച്ച് 10 വരെ സമാന്തരമായി പഴയ രീതിയും തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.