കാര്‍ ഓടിച്ചിരുന്നയാള്‍ക്കും കടയിലുണ്ടായിരുന്ന ഉപഭോക്താവിനും പരിക്കേറ്റു.

മനാമ: ബഹ്‌റൈനില്‍ ഷോപ്പിലേക്ക് വാഹനം പാഞ്ഞുകയറി സെയില്‍സ്മാന്‍ മരിച്ചു. മാലികിയയിലാണ് സംഭവം. ഹൈദരാബാദ് സ്വദേശിയായ വസീം ആരിഫാണ് (22) മരിച്ചത്. കാര്‍ ഓടിച്ചിരുന്നയാള്‍ക്കും കടയിലുണ്ടായിരുന്ന ഉപഭോക്താവിനും പരിക്കേറ്റു. ഇരുവരും ബിഡിഎഫ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആരിഫിന്റെ മൃതദേഹം നാട്ടിലെത്തുന്നുന്നതിനുള്ള നടപടികള്‍ കെഎംസിസി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൂർത്തിയാക്കി.

Add Asianetnews as a Preferred SourcegooglePreferred

Raed Also -  വിമാന ടിക്കറ്റെടുക്കാൻ ഇതാണ് ബെസ്റ്റ് ടൈം! കിടുക്കാച്ചി ഓഫറുകൾ, ആഘോഷങ്ങൾ കളറാക്കാൻ എയ‍ര്‍ ഇന്ത്യ എക്സ്പ്രസ്

പക്ഷാഘാതം ബാധിച്ച മലയാളി സൗദിയിൽ മരിച്ചു

റിയാദ്: പക്ഷാഘാതം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മലയാളി റിയാദിൽ മരിച്ചു. കണ്ണൂർ നടാൽ സ്വദേശിയും റിയാദിലെ കേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയ ദവാദ്മി യൂനിറ്റ് അംഗവുമായ സാജൻ പാറക്കണ്ടി (60) ആണ് മരിച്ചത്.

പക്ഷാഘാതത്തെ തുടർന്ന് റിയാദ് അമീർ മുഹമ്മദ്‌ ബിൻ അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മസ്‌തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ 30 വർഷമായി റിയാദിൽ നിന്ന് 300 കിലോമീറ്ററകലെ ദവാദ്മിയിൽ വർക്ക് ഷോപ്പ് ഇൻചാർജ് ആയി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: പി. സുലജ, മകൾ: സനിജ, മരുമകൻ: അമൃതേഷ്. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി കേന്ദ്ര ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകുന്നു.

അതേസമയം സന്ദർശന വിസയിൽ റിയാദിൽ മകൻറെ അടുത്തെത്തിയ മലപ്പുറം സ്വദേശി കഴിഞ്ഞ ദിവസം ആശുപത്രിയിൽ ചികിത്സയലിരിക്കെ മരണപ്പെട്ടു. മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് തൂതപാറലിലെ പാറകളത്തിൽ വീട്ടിൽ ഹംസ (71) ആണ് റിയാദ് ശുമൈസി കിങ് സഊദ് ആശുപത്രിയിൽ മരിച്ചത്. 

ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട് ചികിത്സയിൽ കഴിയുകയായിരുന്നു. രണ്ട് മാസം മുമ്പാണ് ഭാര്യയുൾപ്പടെ കുടുംബസമേതം റിയാദിൽ മകൻറെ അടുത്ത് എത്തിയത്. പിതാവ്: ബീരാൻ കുട്ടി ഹാജി (പരേതൻ), മാതാവ്: കുന്നിരുമ്മ, ഭാര്യ: കുഞ്ഞിമ്മ, മക്കൾ: നിഷാദ്, റംസീന. മരണാനന്തര നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫു പുളിക്കൽ, ഹനീഫ മുതുവല്ലൂർ, മജീദ് മണ്ണാർമല, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്. മൃതദേഹം റിയാദിൽ ഖബറടക്കും.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം