മാതാവ് ഗുരുതര പരിക്കുകളോടെ കൗല ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

മസ്‌കത്ത്: മസ്‌കത്തിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി നിര്യതയായി. വാദി കബീര്‍ ഇന്ത്യന്‍ സ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ഥിനി സമീഹ തബസ്സുമാണ് മരണപ്പെട്ടത്. മാതാവിനൊപ്പം സ്‌കൂളില്‍ നിന്ന് പരീക്ഷ കഴിഞ്ഞ് മടങ്ങിയ സമീഹ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. മാതാവ് ഗുരുതര പരിക്കുകളോടെ കൗല ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഹൈദരാബാദ് സ്വദേശികളാണ് ഇവരെന്ന് വ്യക്തമായിട്ടുണ്ട്.

ശ്രദ്ധക്ക്, ചൂട് 3° സെൻ്റിഗ്രേഡ് ഉയരാം! കേരളത്തിൽ കൊടും ചൂട് മാത്രമല്ല, അസ്വസ്ഥതയുള്ള കാലാവസ്ഥയും, 8 ജില്ലയിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം