ഫ്ലോറിഡ: ഫ്ലോറിഡയിലെ പെന്‍സകോലയില്‍ ഇന്ത്യക്കാരന്‍ വെടിയേറ്റുമരിച്ചു. പെന്‍സകോലയില്‍ സിറ്റി ഡിപ്പാര്‍ട്ട്മെന്റല്‍ സ്റ്റോറില്‍ മാനേജരായി ജോലി ചെയ്തിരുന്ന തെലങ്കാന സ്വദേശി ഗോവര്‍ദ്ധന്‍ റെഡ്ഢി (50)യാണ് മരിച്ചത്. സ്റ്റോറിലെത്തിയ അ‍ജ്ഞാത സംഘം അദ്ദേഹത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു.

ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മുഖംമൂടി ധരിച്ച ഏതാനും പേരടങ്ങുന്ന സ്റ്റോറിലേക്ക് കയറിവന്ന് ആക്രമണം നടത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് ശേഷം പണമോ മറ്റ് സാധനങ്ങളോ അപഹരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ആക്രമണത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. 

ഏഴ് വര്‍ഷം മുന്‍പാണ് ഗോവര്‍ദ്ധന്‍ റെഡ്ഢി അമേരിക്കയിലേക്ക് പോയത്. ഭാര്യ ശോഭാ റാണി, മക്കളായ ശ്രേയ,  തുളസി എന്നിവര്‍ നാട്ടിലാണ്. മകളുടെ വിവാഹത്തിന് നാട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനെയാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ബന്ധുക്കള്‍ കേന്ദ്ര സര്‍ക്കാറിന്റെ സഹായം തേടി.