ഭാരതത്തിന്റെ സാങ്കേതിക, സാമ്പത്തിക സഹകരണ പ്രോഗ്രാമായ ITEC ആഗോള നന്മയ്ക്കായി അറിവ് പങ്കിടുന്നതിനും ഇന്ത്യയുടെ പരമ്പരാഗത പൈതൃകം പ്രചരിപ്പിക്കുന്നതിനും സഹായകമാകുന്നുവെന്നു ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് പറഞ്ഞു.
മസ്കറ്റ്: മസ്‌കറ്റിലെ ഇന്ത്യൻ എംബസി, 'ഇന്ത്യൻ ടെക്നിക്കൽ & ഇക്കണോമിക് കോ-ഓപ്പറേഷൻ' (ITEC) ദിനം ആഘോഷിച്ചു. മുൻ വർഷങ്ങളിൽ ITEC പ്രോഗ്രാമിന് കീഴിൽ ഇന്ത്യയിൽ നടന്ന വിവിധ പരിശീലന കോഴ്‌സുകളിൽ പങ്കെടുത്ത വിവിധ മേഖലകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും പ്രൊഫഷണലുകളും അടങ്ങുന്ന ഒമാനിൽ നിന്നുള്ള ITEC പൂർവ്വ വിദ്യാർത്ഥികൾ ഉൾപ്പെടെ 100-ലധികം പേർ ചടങ്ങിൽ പങ്കെടുത്തു.
ഒമാൻ ഉന്നത വിദ്യാഭ്യാസ, ഗവേഷണ, നവീകരണ മന്ത്രി ഡോ. റഹ്മ ബിൻത് ഇബ്രാഹിം ബിൻ സെയ്ദ് അൽ മഹ്റൂഖിയ്യ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഭാരതത്തിന്റെ സാങ്കേതിക, സാമ്പത്തിക സഹകരണ പ്രോഗ്രാമായ ITEC ആഗോള നന്മയ്ക്കായി അറിവ് പങ്കിടുന്നതിനും ഇന്ത്യയുടെ പരമ്പരാഗത പൈതൃകം പ്രചരിപ്പിക്കുന്നതിനും സഹായകമാകുന്നുവെന്നു ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് പറഞ്ഞു. മസ്കറ്റ് ഇന്ത്യൻ എംബസി ഓഡിറ്റോറിയത്തിൽ നടന്ന ഇന്ത്യൻ സാങ്കേതിക, സാമ്പത്തിക സഹകരണ ദിനാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു സ്ഥാനപതി അമിത്.
‘ഒമാൻ വിഷൻ 2040’ന്റെ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള ഒമാന്റെ യാത്രയിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമായ പങ്കാളിയാണെന്ന് ഊന്നിപ്പറഞ്ഞ അംബാസഡർ നാരംഗ്, വർഷങ്ങളായി, ITEC പ്രോഗ്രാം നൂറുകണക്കിന് ഒമാനി ഉദ്യോഗസ്ഥർ ആവേശത്തോടെ പങ്കെടുക്കുന്നുവെന്നും, കൂടാതെ പ്രത്യേക പരിശീലനത്തിനും നൈപുണ്യ നവീകരണത്തിനും സൗകര്യമൊരുക്കുക മാത്രമല്ല, ഇന്ത്യക്കാരെയും ഒമാനികളെയും ബന്ധിപ്പിക്കുന്നതിനുള്ള ഒരു പാലമായി പ്രവർത്തിക്കുകയും ചെയ്തു വരുന്നുവെന്നും അമിത് നാരങ് പറഞ്ഞു.
Read More - ഒമാനിലെ അൽ ഖുവൈർ പാലം അറ്റകുറ്റപ്പണികൾക്കായി അടച്ചിടും; നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് അറിയിപ്പ്
ഇന്ത്യയുടെ അദ്ധ്യക്ഷ പദവിയിൽ നടക്കുന്ന ജി-20 ലേക്ക് , ഇന്ത്യ ഒമാനെ പ്രത്യേകവും വിലപ്പെട്ടതുമായ അതിഥിയായി ക്ഷണിച്ചിട്ടുണ്ടെന്നും ഇത് പരിശീലനം, വൈദഗ്ധ്യം,മാനവ വിഭവ ശേഷി വികസനം എന്നിവയിൽ സഹകരണം ശക്തിപ്പെടുത്തുന്നതിന് മറ്റൊരു വേദിയാകുമെന്നും സ്ഥാനപതി എടുത്തുപറയുകയുണ്ടായി.
സൗഹൃദപരമായ വികസ്വര രാജ്യങ്ങളുടെ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഒരു പരിപാടിയായി 1964 സെപ്റ്റംബറിൽ ഇന്ത്യൻ ടെക്നിക്കൽ & ഇക്കണോമിക് കോഓപ്പറേഷൻ (ITEC) പ്രോഗ്രാം ആരംഭിച്ചത്. അതിന്റെ തുടക്കം മുതൽ, 160-ലധികം രാജ്യങ്ങളിൽ നിന്നുള്ള 200,000-ത്തിലധികം പ്രൊഫഷണലുകൾ ITEC കോഴ്‌സുകളിൽ നിന്ന് പ്രയോജനം നേടിയിട്ടുണ്ട്. ഇന്ന് കാർഷികം, എസ്. എം. ഇ കൾ, മാനേജ്മെന്റ്, ഇംഗ്ലീഷ് ഭാഷ മുതൽ ഐടി, സയൻസ് & ടെക്നോളജി, ബയോടെക്നോളജി തുടങ്ങിയ വിവിധ വിഷയങ്ങൾ ഉൾക്കൊള്ളുന്ന 14000-ലധികം സ്കോളർഷിപ്പുകൾ ഇന്ത്യ നൽകി വരുന്നു.
Read More - ഒമാനിൽ സ്റ്റോറില്‍ നിന്ന് മോഷണം നടത്തിയ പ്രവാസി പിടിയിൽ
പരിപാടിയിൽ തിരഞ്ഞെടുത്ത ഒമാനി ഉദ്യോഗസ്ഥർ ഐ.ടി.ഇ.സിക്ക് (റ്റെക് )കീഴിലുള്ള തങ്ങളുടെ അതുല്യമായ അനുഭവങ്ങളെക്കുറിച്ച് സംസാരിക്കുകയുണ്ടായി. ITEC പ്രോഗ്രാം ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം മാത്രമല്ല, ഇന്ത്യയുടെ സംസ്കാരവും പാരമ്പര്യവും അറിയാനും രാജ്യത്തിന്റെ പ്രകൃതി സൗന്ദര്യത്തിൽ ആനന്ദിക്കാനും അവസരമൊരുക്കുന്നുവെന്ന് വേദിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
