ബാഗിനുള്ളില്‍ കഞ്ചാവ് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചതാണ് യുവതി. ഇവരില്‍ നിന്ന് എട്ടു കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

കുവൈത്ത് സിറ്റി: ബാഗിനുള്ളില്‍ കഞ്ചാവ് ഒളിപ്പിച്ച ഇന്ത്യന്‍ യുവതി കുവൈത്തില്‍ പിടിയില്‍. 30കാരിയായ യുവതിയെ എയര്‍പോര്‍ട്ട് കസ്റ്റംസ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്. ബാഗിനുള്ളില്‍ കഞ്ചാവ് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചതാണ് യുവതി. ഇവരില്‍ നിന്ന് എട്ടു കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. തുടര്‍ നിയമനടപടികള്‍ക്കായി യുവതിയെ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.

കുവൈത്തില്‍ പൊലീസുകാര്‍ക്ക് പെപ്പര്‍ സ്‍പ്രേ ഉപയോഗിക്കാന്‍ അനുമതി

കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പെപ്പര്‍ സ്‍പ്രേ ഉപയോഗിക്കാന്‍ അനുമതി. ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് സെക്യൂരിറ്റി സെക്ടര്‍ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഫറാജ് അല്‍ സൗബിയാണ് ഇത് സംബന്ധിച്ച ഉത്തരവ് നല്‍കിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു.

ഇനി മുതല്‍ സ്വയരക്ഷക്കായോ അല്ലെങ്കില്‍ മറ്റൊരാള്‍ ആക്രമിക്കപ്പെടുമ്പോള്‍ അവര്‍ക്ക് സംരക്ഷണം നല്‍കാനോ വേണ്ടി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കുവൈത്തില്‍ പെപ്പര്‍ സ്‍പ്രേ പ്രയോഗിക്കാനാവും. രാജ്യത്തെ നിയമ വ്യവസ്ഥ ശക്തിപ്പെടുത്താനും ക്രമസമാധാന നില ഭദ്രമാക്കാനുമാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്. രാജ്യത്തെ പൊലീസ് നിയമം ഉള്‍പ്പെടെയുള്ള വിവിധ നിയമങ്ങള്‍ക്ക് അനുസൃതമായാണ് തീരുമാനമെടുത്തതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുവൈത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദനമേല്‍ക്കുന്ന നിരവധി സംഭവങ്ങള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.