ഈദാബി ഹെൽത്ത് സെൻററിൽ നഴ്സിങ്ങ് സ്റ്റാഫായി ജോലി ചെയ്യുന്ന മകളുടെ അടുത്ത് ഇരുപത് ദിവസം മുമ്പ് സന്ദർശന വിസയിൽ വന്നതായിരുന്നു
റിയാദ്: സന്ദർശക വിസയിൽ സൗദി അറേബ്യയിൽ മകളുടെ അടുത്തെത്തിയ തമിഴ്‍നാട് സ്വദേശിനി കൊവിഡ് ബാധിച്ച് മരിച്ചു. കന്യാകുമാരി ജില്ലയിലെ കുലശേഖരം ചെറുത്തിക്കോണം കമലാഭായ് ജോഷിയാൻ (61) ആണ് ജിസാൻ സബിയ ജനറൽ ആശുപത്രിയിൽ മരിച്ചത്.
ചെറൂത്തിക്കോണം പൊന്നു പിള്ളേയ് - താനി ദമ്പതികളുടെ മകളാണ്. ഭർത്താവ് പരേതനായ ജോഷിയാൻ. ഈദാബി ഹെൽത്ത് സെൻററിൽ നഴ്സിങ്ങ് സ്റ്റാഫായി ജോലി ചെയ്യുന്ന മകളുടെ അടുത്ത് ഇരുപത് ദിവസം മുമ്പ് സന്ദർശന വിസയിൽ വന്നതായിരുന്നു കമലാ ഭായ്. മക്കൾ: സോണിയ റെക്സിൻ, ഗോഡ്സെൻ ജോസ്. മരുമകൻ റെക്സിൻ ജോയ്ൽ ഈദാബിയിൽ ഇലക്ട്രിഷനായി ജോലി ചെയ്യുന്നു. കഴിഞ്ഞ എട്ടാം തിയ്യതി മുതൽ സെബിയ ജനറൽ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
