തന്റെ അടുത്ത് ലൈംഗിക ബന്ധത്തിനായി എത്തിയ ഒരു പുരുഷന്റെ സഹായത്തോടെയായിരുന്നു യുവതി രക്ഷപ്പെട്ടത്. തങ്ങളുടെ അവസ്ഥ പൊലീസില്‍ അറിയിക്കാന്‍ ഇവര്‍ അയാളോട് ആവശ്യപ്പെടുകയായിരുന്നു. 

മനാമ: ബഹ്റൈനില്‍ രണ്ട് പ്രവാസി വനിതകളെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ച കുറ്റത്തിന് ഇന്ത്യക്കാരിക്കെതിരെ വിചാരണ തുടങ്ങി. ഇവര്‍ക്കെതിരെ കഴിഞ്ഞ ദിവസം ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതി, മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള കുറ്റങ്ങല്‍ ചുമത്തി. പ്രതിയുടെ വാഗ്ദാനം വിശ്വസിച്ചെത്തിയ രണ്ട് ഇന്ത്യക്കാരികളാണ് കേസിലെ പ്രധാന സാക്ഷികള്‍.

ആകര്‍ഷകമായ ശമ്പളത്തോടെ ഒരു തുണിക്കടയില്‍ ജോലി വാഗ്ദാനം ചെയ്താണ് രണ്ട് പേരെയും ഇവര്‍ നാട്ടില്‍ നിന്ന് കൊണ്ടുവന്നതെന്ന് ഇവര്‍ പബ്ലിക് പ്രോസിക്യൂഷന് മൊഴി നല്‍കി. ഇരുവര്‍ക്കും പ്രതി വിമാന ടിക്കറ്റുകള്‍ നല്‍കുകയും വിമാനത്താവളത്തില്‍ നേരിട്ടെത്തി ഇവരെ സ്വീകരിക്കുകയും ചെയ്‍തു. എന്നാല്‍ വിമാനത്താവളത്തില്‍ നിന്ന് നേരെ ഒരു അപ്പാര്‍ട്ട്മെന്റിലേക്കാണ് കൊണ്ടുപോയത്. അവിടെ വെച്ച് വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുകയായിരുന്നു.

തങ്ങള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് ഇല്ലാതിരുന്നതിനാലായിരുന്നു ഭീഷണിയെന്ന് ഇരകളായ രണ്ട് പേരും മൊഴി നല്‍കി. 300 ദിനാര്‍ നല്‍കണമെന്നാവശ്യപ്പെട്ടും ഭീഷണിപ്പെടുത്തി. അപ്പാര്‍ട്ട്മെന്റില്‍ നിന്ന് രക്ഷപ്പെട്ട യുവതികളിലൊരാളാണ് പൊലീസിനെ സമീപിച്ചത്. തന്റെ അടുത്ത് ലൈംഗിക ബന്ധത്തിനായി എത്തിയ ഒരു പുരുഷന്റെ സഹായത്തോടെയായിരുന്നു യുവതി രക്ഷപ്പെട്ടത്. തങ്ങളുടെ അവസ്ഥ പൊലീസില്‍ അറിയിക്കാന്‍ ഇവര്‍ അയാളോട് ആവശ്യപ്പെടുകയായിരുന്നു. പൊലീസെത്തി പരിശോധന നടത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്‍തു. ഇരകളാക്കപ്പെട്ട രണ്ട് യുവതികളെയും മനുഷ്യക്കടത്ത് തടയുന്നതിനുള്ള ദേശീയ കമ്മിറ്റിയുടെ കീഴിലുള്ള അഭയ കേന്ദ്രത്തിലേക്ക് മാറ്റി. കേസ് അടുത്തയാഴ്ച കോടതി വീണ്ടും പരിഗണിക്കും. 

Read also:  മയക്കുമരുന്നുമായി പിടിയിലായ മൂന്ന് പ്രവാസികള്‍ക്ക് വധശിക്ഷ

സൗദിയിൽ വന്‍തോതില്‍ ലഹരിമരുന്ന് പിടികൂടി; സ്ത്രീയുള്‍പ്പെടെ അഞ്ചുപേർ കസ്റ്റഡിയിൽ
റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ വന്‍തോതില്‍ ലഹരിഗുളികകള്‍ പിടികൂടി. ഇതുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയുള്‍പ്പെടെ രണ്ടുപേരെ അറസ്റ്റ് ചെയ്തു. സിറിയന്‍ സ്വദേശികളായ ഇവരെ റിയാദില്‍ നിന്നാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ അറസ്റ്റ് ചെയ്തത്.

ഇവരുടെ പക്കല്‍ നിന്ന് 732,010 ലഹരി ഗുളികകള്‍ പിടിച്ചെടുത്തു. വിസിറ്റ് വിസയില്‍ രാജ്യത്തെത്തിയ സ്ത്രീയും നിയമാനുസൃത ഇഖാമയില്‍ രാജ്യത്ത് താമസിക്കുന്ന സിറിയന്‍ പൗരനുമാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരായ കേസ് നടപടികള്‍ പൂര്‍ത്തിയാക്കി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ വക്താവ് മേജര്‍ മുഹമ്മദ് അല്‍നജീദി അറിയിച്ചു. 

അതേസമയം മയക്കുമരുന്ന് ശേഖരവുമായി പാക്കിസ്താൻ പൗരനെ ജീസാൻ പ്രവിശ്യയിൽപെട്ട അൽദായിറിൽ അതിർത്തി സുരക്ഷാസേന അറസ്റ്റ് ചെയ്തിട്ടുണ്ട്. നിയമാനുസൃത ഇഖാമയിൽ രാജ്യത്ത് കഴിയുന്ന പാക്കിസ്താനിയുടെ പക്കൽ 100 കിലോ ഹഷീഷ് കണ്ടെത്തി. ഇയാൾ ഓടിച്ച വാഹനത്തിന്റെ ടയറുകളിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി തൊണ്ടിമുതൽ സഹിതം പ്രതിയെ പിന്നീട് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി അതിർത്തി സുരക്ഷാ സേന അറിയിച്ചു.

സൗദിയില്‍ ഞായറാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി സിവില്‍ ഡിഫന്‍സ്

ജിസാനിൽ 47 കിലോ മയക്കുമരുന്നുമായി മറ്റൊരു സൗദി യുവാവിനെ സെക്യൂരിറ്റി റെജിമെന്റ് പട്രോൾ വിഭാഗവും പിടികൂടി. ജിസാൻ പ്രവിശ്യയിൽ പെട്ട ദായിറിൽ വെച്ച് പിടിയിലായ പ്രതിയുടെ വാഹനത്തിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. തുടർ നടപടികൾക്ക് പ്രതിയെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. മക്ക പ്രവിശ്യയിൽ പെട്ട അൽഖോസിൽ ഹൈവേ സുരക്ഷാ സേനക്കു കീഴിലെ ചെക്ക് പോസ്റ്റിൽ വെച്ച് 12 കിലോ ഹഷീഷുമായി യെമനിയും അറസ്റ്റിലായി. യുവാവിന്റെ വാഹനത്തിന്റെ രഹസ്യ ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് ശേഖരം. ചെക്ക് പോസ്റ്റിൽ വെച്ച് സംശയം തോന്നി നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്.

അൽ ഖ്വയ്ദ തലവൻ അയ്‍മൻ അൽ സവാഹിരിയുടെ വധം; സ്വാഗതം ചെയ്‍ത് സൗദി അറേബ്യ