Asianet News MalayalamAsianet News Malayalam

മയക്കുമരുന്നുമായി പിടിയിലായ മൂന്ന് പ്രവാസികള്‍ക്ക് വധശിക്ഷ

169 കിലോഗ്രാം മയക്കുമരുന്നും 10 കിലോഗ്രാം ഹാഷിഷും ഹെറോയിനും സമുദ്ര മാര്‍ഗം കുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ച മൂന്ന് വിദേശികള്‍ക്ക് വധശിക്ഷ.

Kuwait Criminal Court sentences three foreigners to death for attempting to smuggle drugs
Author
Kuwait City, First Published Aug 4, 2022, 8:21 PM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ മയക്കുമരുന്നുമായി പിടിയിലായ മൂന്ന് വിദേശികള്‍ക്ക് വധശിക്ഷ. ക്രിമിനല്‍ കോടതി ജഡ്ജി ഹമദ് അല്‍ മുല്ലയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ശിക്ഷ വിധിച്ചത്. ഇറാനില്‍ നിന്ന് കുവൈത്തിലേക്ക് വന്‍തോതില്‍ മയക്കുമരുന്ന് കടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായതെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു.

169 കിലോഗ്രാം മയക്കുമരുന്നും 10 കിലോഗ്രാം ഹാഷിഷും ഹെറോയിനുമാണ് പ്രതികള്‍ സമുദ്ര മാര്‍ഗം കുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ചത്. എന്നാല്‍ ബബിയാന്‍ ദ്വീപിന് സമീപത്തുവെച്ച് ഇവര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലാവുകയായിരുന്നു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കേസ് ക്രിമിനല്‍ കോടതിയില്‍ എത്തിയ ശേഷം വിശദമായ അന്വേഷണവും വാദവും നടന്നു. വിചാരണയ്ക്കിടെ പ്രതികള്‍ മൂന്ന് പേരും കോടതിയില്‍ കുറ്റം സമ്മതിച്ചു. ഇറാനില്‍ നിന്ന് കുവൈത്തിലേക്ക് ഒരു ബോട്ടില്‍  വന്‍തോതില്‍ മയക്കുമരുന്ന് കൊണ്ടുവന്നതായി ഇവര്‍ പറഞ്ഞു. തുടര്‍ന്ന് വിചാരണ പൂര്‍ത്തിയാക്കിയ കോടതി മൂന്ന് പേര്‍ക്കും വധശിക്ഷ വിധിക്കുകയായിരുന്നു.

Read also: യുഎഇയില്‍ വിവിധയിടങ്ങളില്‍ കനത്ത മഴ; വീഡിയോ ചിത്രീകരിക്കുന്നതിനിടെ വാഹനം മറിഞ്ഞ് യുവാവിന് പരിക്ക്

സൗദിയിൽ വന്‍തോതില്‍ ലഹരിമരുന്ന് പിടികൂടി; സ്ത്രീയുള്‍പ്പെടെ അഞ്ചുപേർ കസ്റ്റഡിയിൽ
​​​​​​​റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ വന്‍തോതില്‍ ലഹരിഗുളികകള്‍ പിടികൂടി. ഇതുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയുള്‍പ്പെടെ രണ്ടുപേരെ അറസ്റ്റ് ചെയ്തു. സിറിയന്‍ സ്വദേശികളായ ഇവരെ റിയാദില്‍ നിന്നാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ അറസ്റ്റ് ചെയ്തത്.

ഇവരുടെ പക്കല്‍ നിന്ന് 732,010 ലഹരി ഗുളികകള്‍ പിടിച്ചെടുത്തു. വിസിറ്റ് വിസയില്‍ രാജ്യത്തെത്തിയ സ്ത്രീയും നിയമാനുസൃത ഇഖാമയില്‍ രാജ്യത്ത് താമസിക്കുന്ന സിറിയന്‍ പൗരനുമാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരായ കേസ് നടപടികള്‍ പൂര്‍ത്തിയാക്കി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ വക്താവ് മേജര്‍ മുഹമ്മദ് അല്‍നജീദി അറിയിച്ചു. 

അതേസമയം മയക്കുമരുന്ന് ശേഖരവുമായി പാക്കിസ്താൻ പൗരനെ ജീസാൻ പ്രവിശ്യയിൽപെട്ട അൽദായിറിൽ അതിർത്തി സുരക്ഷാസേന അറസ്റ്റ് ചെയ്തിട്ടുണ്ട്. നിയമാനുസൃത ഇഖാമയിൽ രാജ്യത്ത് കഴിയുന്ന പാക്കിസ്താനിയുടെ പക്കൽ 100 കിലോ ഹഷീഷ് കണ്ടെത്തി. ഇയാൾ ഓടിച്ച വാഹനത്തിന്റെ ടയറുകളിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി തൊണ്ടിമുതൽ സഹിതം പ്രതിയെ പിന്നീട് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി അതിർത്തി സുരക്ഷാ സേന അറിയിച്ചു.

സൗദിയില്‍ ഞായറാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി സിവില്‍ ഡിഫന്‍സ്

Follow Us:
Download App:
  • android
  • ios