മക്ക: ഹജ്ജ് കര്‍മങ്ങള്‍ക്കിടെ അറഫയില്‍ വെച്ച് ഹൃദയാഘാതം നേരിട്ട ഇന്ത്യന്‍ തീര്‍ത്ഥാടകയെ എയര്‍ ആംബലുന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. സൗദി സുരക്ഷാ വ്യോമ കമാന്‍ഡിന്റെ സഹാത്തോടെ റെഡ് ക്രസന്റാണ് അടിയന്തര ചികിത്സ ലഭ്യമാക്കിയത്. തീര്‍ത്ഥാടകയെ കിങ് അബ്ദുല്ല മെഡിക്കല്‍ സിറ്റി ആശുപത്രിയിലേക്ക് മാറ്റി.

അടിയന്തര ചികിത്സ ആവശ്യമായി വരുന്ന ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി സൗദി ആരോഗ്യ മന്ത്രാലയം വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ ഗുരുതര രോഗങ്ങള്‍ നേരിടുന്നവര്‍ക്ക് ഉടന്‍ ചികിത്സ ലഭ്യമാക്കാന്‍ എയര്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ളവ സദാ സജ്ജമാണ്.