ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ ഇന്ത്യന്‍ യുവതി അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ചാടി മരിച്ച നിലയില്‍. ഷാര്‍ജയിലെ അല്‍ ഖാന്‍ ഏരിയയിലുള്ള കെട്ടിടത്തിന്‍റെ നാലാം നിലയിലെ അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടിയാണ് യുവതി മരിച്ചത്. 

വ്യാഴാഴ്ച രാത്രി 9.15ഓടെയാണ് 40 വയസ്സുള്ള ഇന്ത്യന്‍ സ്ത്രീ ബാല്‍ക്കണിയില്‍ നിന്ന് ചാടിയതെന്നാണ് വിവരം. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ മൂലം ജീവനൊടുക്കാന്‍ ഇന്ത്യന്‍ സ്ത്രീ തീരുമാനിച്ചിരുന്നതായാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. കെട്ടിടത്തിന്റെ സെക്യൂരിറ്റിയാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് അദ്ദേഹം ഈ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി 11 മണിയോടെ അല്‍ കുവൈത്തി ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് മൃതദേഹം പരിശോധനയ്ക്കായി ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റി. ബുഹൈറ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona