ദിലത്തിൽ ഡ്രൈവർ ആയി ജോലി ചെയ്യുന്ന പിതാവിന്റെ അടുത്തേക്ക് വിസിറ്റിങ് വിസയിൽ എത്തിയതാണ് ഹലീമ അഫ്രീന. 

റിയാദ്: വിസിറ്റിങ് വിസയിൽ സൗദി അറേബ്യയില്‍ എത്തിയ കർണാടക സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു. മംഗലാപുരം സ്വദേശിനിയായ ഹലീമ അഫ്രീന (23) ആണ് റിയാദിന് സമീപം അൽ ഖർജ് ദിലമിലെ ആശുപത്രിയിൽ മരിച്ചത്. പിതാവ് - അബ്ദുൽ കാദർ. മാതാവ് - ബീപാത്തുമ്മ.

ദിലത്തിൽ ഡ്രൈവർ ആയി ജോലി ചെയ്യുന്ന പിതാവിന്റെ അടുത്തേക്ക് വിസിറ്റിങ് വിസയിൽ എത്തിയതാണ് ഹലീമ അഫ്രീന. മരണാനന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അൽ ഖർജ് കെ.എം.സി.സി വെൽഫെയർ വിംഗ് രംഗത്തുണ്ട്. മൃതദേഹം അൽ ഖർജ് മഖ്‍ബറയിൽ ഖബറടക്കും.

Read also: ദുബൈയില്‍ തീപിടുത്തമുണ്ടായ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അഗ്നിശമന സേനാ ഉദ്യോഗസ്ഥന്‍ മരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
മസ്‍കത്ത്: പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ നിര്യാതയായി. കോഴിക്കോട് കുറ്റ്യാടി തളീക്കരയിലെ കെ.വി ബഷീര്‍ (52) ആണ് റുവിയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. മസ്‍കത്ത് കെ.എം.സി.സിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന കെ.വി ബഷീര്‍ ഒമാനില്‍ കോഫി ഷോപ്പ് നടത്തിവരികയായിരുന്നു.

ഭാര്യ - സഫീറ. മക്കള്‍ - മുഹമ്മദ് ഡാനിഷ്, ദില്‍ഷ ഫാത്തിമ, ഹംദാന്‍, മിന്‍സ സൈനബ്. മസ്‍കത്ത് കെ.എം.സി.സിയുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ജുമുഅ നമസ്‍കാരത്തിന് ശേഷം അമീറത്ത് ഖബര്‍ സ്ഥാനില്‍ നടന്നു.

Read also:  പ്രവാസി സാമൂഹിക പ്രവർത്തകൻ സനു മഠത്തിലിന്റെ മൃതദേഹം നാട്ടിൽ എത്തിച്ച് സംസ്‍കരിച്ചു