ദുബായ്: ഇന്ത്യന്‍ ഹാസ്യ താരം മഞ്ജുനാഥ് നായിഡു ദുബായിലെ സ്റ്റേജ് ഷോയ്ക്കിടെ മരണപ്പെട്ടു. പരിപാടി അവതരിപ്പിക്കുന്നതിനിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മഞ്ജുനാഥ് മരണപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയായിരുന്നു 36 വയസുകാരനായ ഹാസ്യതാരത്തിന് മരണം സംഭവിച്ചത്.

രണ്ട് മണിക്കൂര്‍ നീണ്ട കോമഡി ഷോയില്‍ പങ്കെടുക്കുവെയാണ് മരണം വില്ലനായെത്തിയത്. തളര്‍ച്ച അനുഭവപ്പെട്ട മഞ്ജുനാഥ് പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും തറയില്‍ വീഴുകയായിരുന്നു. സ്റ്റേജ് ഷോയ്ക്കിടെയിലെ ഭാഗമാണെന്നാണ് ആദ്യം കാഴ്ചക്കാര്‍ കരുതിയത്. അവര്‍ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയായിരുന്നു. പിന്നീടാണ് യഥാര്‍ത്ഥത്തില്‍ മഞ്ജുനാഥ് വീണതാണെന്നും മരണം സംഭവിച്ചെന്നും അവര്‍ അറിഞ്ഞത്. കഴിഞ്ഞ അഞ്ച് കൊല്ലത്തോളമായി ദുബായിലെ വേദികളില്‍ നിറസാന്നിധ്യമായിരുന്നു അദ്ദേഹം.