റിയാദ്: നിയമവിരുദ്ധമായി വിറക് വില്‍പ്പന മേഖലയില്‍ പ്രവര്‍ത്തിച്ച നാല് ഇന്ത്യക്കാരെ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകള്‍ പിടികൂടി. റിയാദ്, മക്ക, മദീന,അല്‍ഖസീം, കിഴക്കന്‍ പ്രവിശ്യ, അല്‍ജൗഫ്, ഹായില്‍, ഉത്തര അതിര്‍ത്തി പ്രവിശ്യ, അസീര്‍, ജിസാന്‍, തബൂക്ക്, നജ്‌റാന്‍, അല്‍ബാഹ പ്രവിശ്യകളില്‍ കഴിഞ്ഞയാഴ്ച നടത്തിയ പരിശോധനകളിലാണ് സുരക്ഷാ വകുപ്പുകള്‍ ഇവരെ പിടികൂടിയത്.

ആകെ 62 വിറക് വില്‍പ്പനക്കാരാണ് പിടിയിലായത്. ഇവരില്‍ 55 പേര്‍ സ്വദേശികളും മൂന്നുപേര്‍ യെമനികളുമാണ്. വിറക് കൊണ്ടുവന്ന 62 ലോറികളും സുരക്ഷാ വകുപ്പുകള്‍ പിടിച്ചെടുത്തു. പിടിയിലായവര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.