''ഇന്ത്യയെയും പാക്കിസ്ഥാനെയും കുറിച്ച് കേള്‍ക്കുന്നത് വാര്‍ത്തകള്‍ മാത്രമാണ്. ഞങ്ങള്‍ നാല് വര്‍ഷത്തോളമായി ഒരുമിച്ചാണ്. പരസ്പരം സ്നേഹിച്ചും സഹകരിച്ചുമാണ് കഴിയുന്നത്''

അബുദാബി: പാക്കിസ്ഥാനിലെ ഡയമര്‍ ഭാഷ, മുഹമ്മദ് എന്നീ ഡാമുകള്‍ നിര്‍മ്മിക്കാന്‍ സംഭാവന നല്‍കാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ പാക് താരങ്ങള്‍, വ്യവസായികള്‍, തുടങ്ങിയവരും സാധാരണ തൊഴിലാളികളുമെല്ലാം സംഭാവന നല്‍കിയിരുന്നു. 

ഇതിന് പിന്നാലെയാണ് രണ്ട് ഇന്ത്യക്കാര്‍ സംഭാവന നല്‍കിക്കൊണ്ടുള്ള വീഡിയോ പുറത്തുവന്നിരിക്കുന്നത്. 30 സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഇന്ത്യക്കാരായ രണ്ട് പേര്‍ പാക്കിസ്ഥാനി് വേണ്ടി പണം സംഭാവന നല്‍കുന്നുവെന്ന് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. 

Scroll to load tweet…

വീഡിയോ ഫേസ്ബുക്കിലും ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലുമെല്ലാം വൈറലാവുകയാണ്. അബുദാബിയിലെ റെസ്റ്റോറന്‍റിലെ മാനേജരായ ഉസൈര്‍ ഖാലിദ് ആണ് വീഡിയോ ചിത്രീകരിച്ചത്. ഇന്ത്യയില്‍നിന്നും പാക്കിസ്ഥാനില്‍നിന്നും അഫ്ഗാനിസ്ഥാനില്‍നിന്നുമെല്ലാമുള്ള ജീവനക്കാര്‍ ഈ റെസ്റ്റോറന്‍റിലുണ്ട്. 

'' ഞങ്ങള്‍ ഇവിടെ ജീവിക്കുന്നു. ഒരുമിച്ച് കഴിക്കുന്നു. നല്ലതും ചീത്തതുമായ സമയത്തെല്ലാം ഒരുമിച്ച് നില്‍ക്കുന്നു. ഞങ്ങളുടെ സഹോദരങ്ങളിലൊരാള്‍ അടുത്തിടെ മരിച്ചു. അയാളുടെ പാക്കിസ്ഥാനിലുള്ള കുടുംബത്തിന് എല്ലാ മാസവും പണമയക്കാന്‍ ഓരോരുത്തരും സഹായിക്കുന്നുണ്ട് '' - ഗള്‍ഫ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഉസൈര്‍ ഖാലിദ് പറഞ്ഞു. 

അതേസമയം കേരളം നേരിട്ട പ്രളയത്തില്‍ നിന്ന് കരകയറാന്‍ സഹായിച്ചു. പാക്കിസ്ഥാനിലെ നിരവധി പേര്‍ സംഭാവന നല്‍കി. ഇന്ത്യയെയും പാക്കിസ്ഥാനെയും കുറിച്ച് കേള്‍ക്കുന്നത് വാര്‍ത്തകള്‍ മാത്രമാണ്. തങ്ങള്‍ നാല് വര്‍ഷത്തോളമായി ഒരുമിച്ചാണ്. പരസ്പരം സ്നേഹിച്ചും സഹകരിച്ചുമാണ് കഴിയുന്നതെന്നുംഖാലിദ് കൂട്ടിച്ചേര്‍ത്തു. നിരവധി പേരാണ് ഇവരെ അഭിനന്ദിച്ചും പിന്തുണച്ചും രംഗത്തെത്തുന്നത്. ഇന്ത്യക്കാരുടെ മനുഷ്യത്വവും സൗഹൃദവും വിലമതിക്കാനാവാത്തതാണെന്ന് ചിലര്‍ പ്രതികരിച്ചു.