പുതിയ വിമാന സര്‍വീസ് ആഴ്ചയില്‍ മൂന്ന് ദിവസമാണ്. 

ഹൈദരാബാദ്: ഹൈദരാബാദില്‍ നിന്ന് മദീനയിലേക്ക് നേരിട്ട് സര്‍വീസ് പ്രഖ്യാപിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. 2025 ഫെബ്രുവരി 20 മുതല്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് ഇന്‍ഡിഗോ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ഇന്‍ഡിഗോയുടെ 38-ാമത്തെ അന്താരാഷ്ട്ര റൂട്ടാണ്. ആകെയുള്ള 128-ാമത് ഡെസ്റ്റിനേഷനാണിത്.

ഹൈദരാബാദില്‍ നിന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ദിവസേന 190 വിമാനങ്ങളാണ് ഓപ്പറേറ്റ് ചെയ്യുന്നത്. 65 ആഭ്യന്തര റൂട്ടുകളെയും 15 അന്താരാഷ്ട്ര റൂട്ടുകളെയും ബന്ധിപ്പിക്കുന്നതാണ് ഈ സര്‍വീസുകള്‍. ഹജ്ജ്, ഉംറ തീര്‍ത്ഥാടന കേന്ദ്രങ്ങളായതിനാല്‍ തന്നെ മദീനയിലേക്കുള്ള സര്‍വീസുകള്‍ പ്രധാനപ്പെട്ടതാണ്. മദീനയിലേക്ക് യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതിനാലാണ് പുതിയ സര്‍വീസുകള്‍ തുടങ്ങുന്നത്. ആഴ്ചയില്‍ മൂന്ന് ദിവസമാകും സര്‍വീസുകള്‍ നടത്തുക. 

Read Also -  പ്രവാസികളേ സന്തോഷ വാർത്ത; പുതിയ മാറ്റവുമായി എയർ ഇന്ത്യ എക്സ്‍പ്രസ്, ഗൾഫ് യാത്രക്കാർക്ക് ബാഗേജ് അലവൻസ് കൂട്ടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം