192 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവര്‍ എല്ലാവരും സുരക്ഷിതരാണ്. (പ്രതീകാത്മക ചിത്രം)

മസ്കറ്റ്: റിയാദില്‍ നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനം അടിയന്തരമായി വഴിതിരിച്ചുവിട്ടു. സുരക്ഷാ മുന്നറിയിപ്പിനെ തുടര്‍ന്നാണ് വിമാനം വഴിതിരിച്ചുവിട്ടത്. 

ബുധനാഴ്ച രാവിലെയാണ് സംഭവം. 6E 74 വിമാനമാണ് സുരക്ഷാ മുന്നറിയിപ്പിനെ തുടര്‍ന്ന് വഴിതിരിച്ചുവിട്ടത്. വിമാനം പിന്നീട് സുരക്ഷിതമായി മസ്കറ്റില്‍ ഇറക്കിയതായി ഇന്‍ഡിഗോ എയര്‍ലൈന്‍സ് അറിയിച്ചു. 192 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്. എമർജൻസി ടീമുകളുമായി സഹകരിച്ച് വേണ്ട നടപടികൾ എടുത്തിരുന്നുവെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

Read Also - വമ്പൻ തൊഴിലവസരം; മാസം ലക്ഷങ്ങൾ ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ, മലയാളികളേ ഇപ്പോൾ അപേക്ഷിക്കാം, യുകെ വിളിക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം