മറ്റ് എയര്‍ലൈനുകള്‍ സര്‍വീസുകള്‍ വെട്ടിക്കുറച്ചപ്പോള്‍ ഇന്‍ഡിഗോയുടെ ഈ സര്‍വീസ് പ്രവാസികള്‍ക്ക് ഇടക്കാല ആശ്വാസമാകുകയാണ്. 

മനാമ: പ്രവാസികള്‍ക്ക് ആശ്വാസമായി ബഹ്റൈനില്‍ നിന്ന് കൊച്ചിയിലേക്ക് സര്‍വീസുകളുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. മറ്റ് വിമാന കമ്പനികള്‍ സര്‍വീസുകള്‍ വെട്ടിക്കുറച്ച സാഹചര്യത്തില്‍ താല്‍ക്കാലിക ആശ്വാസമാകുകയാണ് ഇന്‍ഡിഗോയുടെ സര്‍വീസ്. 

ജൂൺ 15ന് ആരംഭിക്കുന്ന സര്‍വീസ് സെപ്തംബര്‍ 20 വരെ നീളും. ദിവസവും രാത്രി 10:20ന് ​ബ​ഹ്റൈ​ൻ -കൊ​ച്ചി റൂ​ട്ടി​ലും വൈ​കി​ട്ട് 7:30ന് ​കൊ​ച്ചി - ബ​ഹ്റൈ​ൻ റൂ​ട്ടി​ലും ഒ​രോ സ​ർ​വി​സ് വീ​ത​മു​ണ്ടാ​കും. നേരത്തെ കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള ഗ​ൾ​ഫ് എ​യ​ർ സ​ർ​വീസ് പൂ​ർ​ണ​മാ​യും നി​ർ​ത്ത​ലാ​ക്കി​യി​രു​ന്നു. ഞാ​യ​ർ, തി​ങ്ക​ൾ, ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​ണ് ഗ​ൾ​ഫ് എ​യ​ർ കൊ​ച്ചി‍യി​ലേ​ക്ക് സ​ർ​വീസു​ള്ള​ത്. ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ 2026 മാ​ർ​ച്ച് വ​രെ കൊ​ച്ചി​യി​ലേ​ക്കും തി​രി​ച്ച് ബ​ഹ്റൈ​നി​ലേ​ക്കു​മു​ള്ള ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ലെ സ​ർ​വി​സു​ക​ൾ എ​യ​ർ ഇ​ന്ത്യ​യും വെ​ട്ടി​ക്കു​റ​ച്ചി​രു​ന്നു. 

Read Also -  ജിദ്ദയിൽ മോദി ചെലവഴിച്ചത് ഏതാനും മണിക്കൂറുകൾ, നിരവധി കരാറുകളിൽ ഒപ്പുവെച്ചു, ഇന്ത്യയുടെ ദുഃഖം പേറി മടക്കം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം