Asianet News MalayalamAsianet News Malayalam

വിപുലമായ പരിപാടികളോടെ മസ്‍കത്തില്‍ റിപ്പബ്ലിക്ക് ദിനാഘോഷം; ആശംസകൾ അറിയിച്ച് ഒമാൻ ഭരണാധികാരി

സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള അഞ്ഞൂറിലധികം ആളുകൾ എംബസിയിൽ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഒൻപതു മണിക്ക് വാദികബീറിലെ ഇന്ത്യൻ സ്കൂളില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിലും സ്ഥാനപതി മുഖ്യാതിഥിയായി പങ്കെടുത്തു.

Indin Republic day celebrations held in Indian Embassy Muscat Oman
Author
First Published Jan 26, 2023, 11:16 PM IST

മസ്‍കത്ത്: ഇന്ത്യയുടെ എഴുപത്തിനാലാം റിപ്പബ്ലിക് ദിനം ഒമാനിലെ ഇന്ത്യൻ സമൂഹം വിപുലമായി ആഘോഷിച്ചു. ഒമാൻ സമയം രാവിലെ എട്ട്  മണിക്ക്  ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗ് മസ്കറ്റിലെ ഇന്ത്യൻ എംബസി അങ്കണത്തിൽ  ദേശീയ പതാക ഉയർത്തി.

രാഷ്ട്രപതി ദ്രൗപദി മുർവുവിന്റെ റിപ്പബ്ലിക് ദിന സന്ദേശം വായിച്ചു. സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള അഞ്ഞൂറിലധികം ആളുകൾ എംബസിയിൽ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഒൻപതു മണിക്ക് വാദികബീറിലെ ഇന്ത്യൻ സ്കൂളില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിലും സ്ഥാനപതി മുഖ്യാതിഥിയായി പങ്കെടുത്തു. ഒമാനിലെ മറ്റ് വിവിധ ഇന്ത്യൻ സ്‌കൂളുകളിലും വർണ്ണാഭമായ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ  സംഘടിപ്പിച്ചിരുന്നു.

ഒമാൻ ഭരണാധികാരി  സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സയീദ് രാഷ്ട്രപതി ദ്രൗപദി മുർവുവിന് ആശംസകൾ അറിയിച്ചിരുന്നു. ഇന്ത്യ-ഒമാൻ ബന്ധം എന്നും ദൃഢമായി നിലനിര്‍ത്താൻ ശ്രമിക്കുമെന്നും, ഇന്ത്യൻ ജനതയ്ക്ക് എല്ലാവിധ ക്ഷേമവും ആശംസിക്കുന്നതായും സുൽത്താൻ ആശംസാ സന്ദേശത്തിൽ അറിയിച്ചു.
 


Read also: ഗവർണറുടെ 'അറ്റ് ഹോമിൽ' പങ്കെടുക്കാതെ ധനമന്ത്രി കെഎൻ ബാലഗോപാൽ, സ്പീക്കറും മുഖ്യമന്ത്രിയും പങ്കെടുത്തു

Follow Us:
Download App:
  • android
  • ios