എട്ടു മണിക്കൂര്‍ നേരത്തെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. വളരെ ദുര്‍ഘടമായ സ്ഥലത്ത് നിന്ന്  സ്‌ട്രെച്ചറുകളും കയറുകളും ഉപയോഗിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്.

റാസല്‍ഖൈമ: യുഎഇയിലെ (UAE) റാസല്‍ഖൈമയില്‍ (Ras Al Khaimah) ഷാമാല്‍ (Shamal) മേഖലയിലെ പാറക്കെട്ടില്‍ നിന്ന് വീണതിനെ തുടര്‍ന്ന് പരിക്കേറ്റ യുവാവിനെ റാസല്‍ഖൈമ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് 6.43നായിരുന്നു സംഭവം ഉണ്ടായത്. 28കാരനായ അറബ് യുവാവിനാണ് തോളിന് പരിക്കേറ്റത്.

സുഹൃത്തുക്കള്‍ക്കൊപ്പം അല്‍ ഷമാലില്‍ ക്യാമ്പ് ചെയ്യുന്നതിനിടെയാണ് യുവാവ് പാറക്കെട്ടില്‍ നിന്ന് വീണത്. ഉടന്‍ തന്നെ റാസല്‍ഖൈമ സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി. എട്ടു മണിക്കൂര്‍ നേരത്തെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. വളരെ ദുര്‍ഘടമായ സ്ഥലത്ത് നിന്ന് സ്‌ട്രെച്ചറുകളും കയറുകളും ഉപയോഗിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്. രാത്രി 9.30ന് ദേശീയ ആംബുലന്‍സില്‍ യുവാവിനെ ആശുപത്രിയിലെത്തിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത സിവില്‍ ഡിഫന്‍സ് സ്‌ക്വാഡ് സംഘത്തിന്റെ പ്രൊഫഷണലിസത്തെ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ബ്രി. ജനറല്‍ മുഹമ്മദ് അബ്ദുല്ല അല്‍ സഅബി പ്രശംസിച്ചു. പര്‍വ്വത പ്രദേശങ്ങളിലേക്ക് പോകുന്നവര്‍ ദുര്‍ഘടവും ചെങ്കുത്തായതുമായ സ്ഥലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 

യുഎഇയിൽ ഇന്ധന വില കുതിച്ചുയരുന്നു; ചരിത്രത്തിൽ ആദ്യമായി പെട്രോൾ വില മൂന്നു ദിർഹത്തിന് മുകളിൽ

യുഎഇയിൽ ഇന്ധന വില (UAE fuel price) കുതിച്ചുയരുന്നു. ഉക്രൈനു നേരെ റഷ്യ നടത്തുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതാണ് നിരക്ക് വർധനവിന് കാരണം. പെട്രോൾ, സൂപ്പർ ലിറ്ററിന് മൂന്ന് ദിർഹം 23 ഫിൽസും. സ്പെഷ്യൽ ലിറ്ററിന് 3 ദിർഹം 12ഫിൽസുമായിരിക്കും നിരക്ക്. ചരിത്രത്തിൽ ആദ്യമായാണ് യുഎഇയിൽ പെട്രോൾ വില മൂന്നു ദിർഹത്തിന് (Cross Dh3 Mark) മുകളിൽ എത്തുന്നത്.

പ്രവാസി മലയാളി യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

ഫെബ്രുവരിയിലെ ഇന്ധന വിലയെ അപേക്ഷിച്ച് 11 ശതമാനത്തോളമാണ് മാര്‍ച്ച് മാസത്തിലെ ഇന്ധന വിലയിലുണ്ടായിരിക്കുന്ന വര്‍ധനവ്. റഷ്യയുടെ യുക്രൈന്‍ അധിനിവേശം മൂലം ആഗോള തലത്തില്‍ ക്രൂഡ് ഓയിലിനുണ്ടായ വര്‍ധനവാണ് (Crude price) യുഎഇയിലേയും ഇന്ധന വിലയെ ബാധിച്ചതെന്നാണ് വിലയിരുത്തല്‍. 2015 ഓഗസ്റ്റില്‍ ഇന്ധനവിലയില്‍ ഉദാരവല്‍ക്കരണം ഏര്‍പ്പെടുത്തിയതിന് ശേഷം ഇത് ആദ്യമായാണ് ഇന്ധന വില ഇത്രയധികമായി കൂടുന്നത്.

Read Also : യുഎഇയില്‍ ശമ്പളം വൈകിയാല്‍ സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത നടപടി

യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന് പിന്നാലെയാണ് ക്രൂഡ് ഓയില്‍ വില ബാരലിന് 105 ഡോളഫാൃൃറായത്. ഇത് 100 ഡോളറായി പിന്നീട് കുറഞ്ഞിരുന്നു. തിങ്കളാഴ്ച ക്രൂഡ് ഓയിലിന്‍റെ ബാരല്‍ വിലയില്‍ നേരിയ ചാഞ്ചാട്ടമുണ്ടായിരുന്നു. കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷം യുഎഇയിലെ ഇന്ധന വില ഒരേ നിലയില്‍ തുടരുകയായിരുന്നു. ഇതില്‍ ചെറിയ മാറ്റമുണ്ടായത് കഴിഞ്ഞ മാര്‍ച്ചിലായിരുന്നു. 

Read Also : എക്‌സ്‌പോ 2020യിലെ പവലിയനുകളുടെ പ്രവര്‍ത്തന സമയം നീട്ടി