ഒമാൻ സന്ദർശനത്തിന് എത്തിയ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസുമായി കൂടിക്കാഴ്ച നടത്തി. 

മസ്കത്ത്: ഒമാൻ സന്ദർശനത്തിന് എത്തിയ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസുമായി കൂടിക്കാഴ്ച നടത്തി. മേഖലയില്‍ രാജ്യങ്ങള്‍ക്കിടയില്‍ ഐക്യം കൊണ്ടുവരികയും സമാധാന അന്തരീക്ഷം സ്ഥാപിക്കുകയുമാണ് കൂടിക്കാഴ്ചയിൽ പ്രധാനമായും ലക്ഷ്യം വെച്ചത്.

ഇസ്രയേലുമായി വിവിധ വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസമുള്ള രാജ്യങ്ങൾക്കു ഇസ്രയേലുമായി ഐക്യം ഉണ്ടാക്കുന്നതിനും ഈ സന്ദര്‍ശനം വഴിയൊരുക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. രാജ്യാന്തര തലത്തില്‍ ഏറെ ശ്രദ്ധേയമായ കൂടിക്കാഴ്ചയാണ് ഒമാൻ ഭരണാധികാരിയുമായ നടന്നത്.