Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയിലെ ഷോപ്പിങ് മാള്‍ അധികൃതര്‍ അടപ്പിച്ചു

നഗരസഭാ നിയമങ്ങള്‍ പാലിക്കുന്നതില്‍ നിരവധി വീഴ്‍ചകള്‍ ഇവിടെ കണ്ടെത്തിയിരുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചിരുന്നുമില്ല.

Jeddah municipality authorities shut down a shopping mall due to violations afe
Author
First Published Jun 9, 2023, 9:45 PM IST

റിയാദ്: സൗദി അറേബ്യയിലെ ജിദ്ദയില്‍ പ്രവര്‍ത്തിച്ചിരുന്ന ഷോപ്പിങ് മാള്‍ അധികൃതര്‍ അടപ്പിച്ചു. ജിദ്ദ നഗരസഭയ്ക്ക് കീഴില്‍ അസീസിയ ബലദിയ പരിധിയില്‍ പ്രവര്‍ത്തിച്ചിരുന്ന അല്‍ ശര്‍ഖ് ഷോപ്പിങ് മാളാണ് പൂട്ടച്ചത്. ഇക്കാര്യം ജിദ്ദ നഗരസഭ ഔദ്യോഗികമായി അറിയിച്ചു.

നഗരസഭാ നിയമങ്ങള്‍ പാലിക്കുന്നതില്‍ നിരവധി വീഴ്‍ചകള്‍ ഇവിടെ കണ്ടെത്തിയിരുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചിരുന്നുമില്ല. ഇവ ശരിയാക്കാന്‍ നേരത്തെ അനുവദിച്ചിരുന്ന സമയ പരിധി അവസാനിച്ചതിന് പിന്നാലെയാണ് നഗരസഭ അധികൃതര്‍ മാള്‍ പൂട്ടിച്ചത്.

Read also: ബീച്ചില്‍ കുളിക്കുകയായിരുന്ന യുവാവിനെ ഭീമന്‍ സ്രാവ് വിഴുങ്ങി; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍

ടാങ്കർ ലോറി നിയന്ത്രണംവിട്ട് മരത്തിലിടിച്ചു; ഡ്രൈവർക്ക് ദാരുണാന്ത്യം
കുവൈത്ത് സിറ്റി: കുവൈത്തില്‍ ടാങ്കര്‍ ലോറി നിയന്ത്രണംവിട്ട് മരത്തില്‍ ഇടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ജഹ്റ പ്രദേശത്തെ സിക്സ്ത്ത് റിംഗ് ഹൈവേയിലായിരുന്നു അപകടം. ടാങ്കറില്‍ ലോഡ് ഉണ്ടായിരുന്നില്ല. അപകടത്തെ കുറിച്ച് സെൻട്രൽ ഓപ്പറേഷൻസ് വകുപ്പിന് റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ സ്ഥലത്തെത്തിയിരുന്നതായി ജനറൽ ഫയർഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. അഗ്നിശമന സേന സ്ഥലത്തിയപ്പോൾ ടാങ്കർ മരത്തിലിടിച്ച നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ ടാങ്കര്‍ ഡ്രൈവർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
 

Follow Us:
Download App:
  • android
  • ios