ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്ന് ദോഹ, മസ്കറ്റ്, അബുദാബി, ദുബായ് എന്നിവിടങ്ങളിലേക്കുള്ള 39 സര്‍വ്വീസുകളാണ് ഡിസംബര്‍ അഞ്ചുമുതല്‍ ജെറ്റ് എയര്‍വേയ്സ് അവസാനിപ്പിക്കുന്നത്. തിരുവനന്തപുരം, നെടുമ്പാശ്ശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ നിന്ന് ദോഹയിലേക്കുള്ള സര്‍വ്വീസുകള്‍ നിര്‍ത്തും. 

ദുബായ്: കനത്ത നഷ്ടം നേരിടുന്ന ജെറ്റ് എയര്‍വേയ്സ് കൂടുതല്‍ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നു. ഇന്ത്യയില്‍ നിന്ന് ഏഴ് ഗള്‍ഫ് രാജ്യങ്ങളിലേക്കുമുള്ള സര്‍വ്വീസുകളില്‍ കാര്യമായ കുറവ് വരുത്താനാണ് കമ്പനിയുടെ തീരുമാനം. കഴിഞ്ഞ മൂന്ന് സാമ്പത്തിക പാദങ്ങളില്‍ കനത്ത നഷ്ടം രേഖപ്പെടുത്തിയ കമ്പനി നിലനില്‍പ്പിനായുള്ള കടുത്ത നടപടികളിലേക്കാണ് കടക്കുന്നത്.

ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്ന് ദോഹ, മസ്കറ്റ്, അബുദാബി, ദുബായ് എന്നിവിടങ്ങളിലേക്കുള്ള 39 സര്‍വ്വീസുകളാണ് ഡിസംബര്‍ അഞ്ചുമുതല്‍ ജെറ്റ് എയര്‍വേയ്സ് അവസാനിപ്പിക്കുന്നത്. തിരുവനന്തപുരം, നെടുമ്പാശ്ശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ നിന്ന് ദോഹയിലേക്കുള്ള സര്‍വ്വീസുകള്‍ നിര്‍ത്തും. ലക്നൗവില്‍ നിന്നും മംഗലാപുരത്തുനിന്നും അബുദാബിയിലേക്കുള്ള സര്‍വീസുകളും മംഗലാപുരം-ദുബായ് സര്‍വീസും അവസാനിപ്പിക്കാനാണ് തീരുമാനം.

ഒരുകാലത്ത് കമ്പനിയുടെ ഏറ്റവും ലാഭകരമായ വിപണിയായിരുന്ന ഗള്‍ഫ് സെക്ടറില്‍ കടുത്ത മത്സരവും യാത്രക്കാരുടെ കുറവും അതിജീവിക്കാനാവാതെ വന്നതോടെയാണ് പിന്മാറ്റം.