ഇന്ത്യന്‍ എംബസി ഒദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയും ജോലി ഒഴിവിന്‍റെ വിവരങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. 

മസ്കറ്റ്: മസ്കറ്റ് ഇന്ത്യൻ എംബസിയില്‍ ഒഴിവുകള്‍. എംബസിയില്‍ ക്ലര്‍ക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാനുള്ള യോഗ്യതയും വിശദാംശങ്ങളും എംബസി പങ്കുവെച്ചിട്ടുണ്ട്. 

അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നും ഏതെങ്കിലും ഒരു വിഷയത്തില്‍ ബിരുദം നേടിയവരാകണം. ഇംഗ്ലീഷിലും ഹിന്ദിയിലും നന്നായി സംസാരിക്കാനും എഴുതാനും കഴിയണം. എംഎസ് വേഡ്, പവര്‍ പോയിന്‍റ് എന്നിവ പോലുള്ള കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനുകളില്‍ പരിജ്ഞാനും ഉണ്ടാകണം. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ അറിഞ്ഞിരിക്കണം. 21 വയസ്സ് മുതല്‍ 40 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അറബി ഭാഷാ പരിജ്ഞാനമുള്ളവര്‍ക്ക് മുന്‍ഗണന.

റിപ്പോര്‍ട്ടുകള്‍, കത്തുകള്‍, മറ്റ് ഔദ്യോഗിക രേഖകള്‍ എന്നിവ തയ്യാറാക്കുന്നത് അറിയണം. അപേക്ഷകള്‍ അയയ്ക്കുന്നവര്‍ക്ക് കാലാവധിയുള്ള ഒമാന്‍ റെസിഡന്‍സ് വിസ ഉണ്ടാകണം. ആകര്‍ഷകമായ ശമ്പളവും വാഗ്ദാനം ചെയ്യുന്നുണ്ട്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് https://docs.google.com/forms/d/e/1FAIpQLSf3ucSfx7AhV5kUr4W8afixGRdU4fz3kTv8wgNsSfK1LODmOg/viewform എന്ന ലിങ്ക് വഴി അപേക്ഷ അയയ്ക്കാം. അപേക്ഷകള്‍ അയയ്ക്കേണ്ട അവസാന തീയതി 2024 നവംബര്‍ 29. കൂടുതൽ വിവരങ്ങൾക്ക് https://www.indemb-oman.gov.in/ സന്ദര്‍ശിക്കുക. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം