മഹാത്മഗാന്ധി ദേശ് സേവാ പുരസ്കാരം മലയാളിയും സൗദി പ്രവാസിയുമായ ജോൺസൺ കീപ്പള്ളിലിന്. ഇന്ത്യയിലും വിദേശത്തും വിദ്യാഭ്യാസ മേഖലയിൽ നടത്തിയ പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം.

റിയാദ്: ദില്ലി ആസ്ഥാനമായ വെയിൽ ഫൗണ്ടേഷന്‍റെ മഹാത്മഗാന്ധി ദേശ് സേവാ പുരസ്കാരം മലയാളിയും സൗദി പ്രവാസിയുമായ ജോൺസൺ കീപ്പള്ളിലിന്. ഇന്ത്യയിലും വിദേശത്തും വിദ്യാഭ്യാസ മേഖലയിൽ നടത്തിയ പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം. അവാർഡ് ഒക്ടോബർ 5ന് ദില്ലിയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. സൗദി അറേബ്യയിലെ അൽക്കോബാറിൽ പ്രവർത്തിക്കുന്ന എവർഷൈൻ ഇന്റർനാഷണൽ സ്കൂളിന്റെ ചെയർമാനാണ്. കേരളത്തിൽ 2 സ്കൂളുകളുടെ മാനേജരും മറ്റു രണ്ടു സ്കൂളുകളുടെ ചെയർമാനുമാണ്. കോട്ടയത്തെ എവർ ഷൈൻ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പഠനകേന്ദ്രവും ഇദ്ദേഹത്തിന് കീഴിലാണ്.